കോഴിക്കോട് ∙ കുന്ദമംഗലം പതിമംഗലത്ത് മിനിവാൻ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശി വഫ ഫാത്തിമയാണ് (19) മരിച്ചത്. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്കൂട്ടറിലേക്ക് എതിർ ദിശയിൽ നിന്നു വന്ന മിനിവാൻ ഇടിച്ചു കയറുകയായിരുന്നു. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- Also Read കോട്ടയം വടവാതൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട് പ്രൊവിഡൻസ് വനിതാ കോളജിലെ ട്രാവൽ ആൻഡ് ടൂറിസം ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് വഫ. പരീക്ഷയ്ക്കായി കോളജിലേക്ക് സ്കൂട്ടറിൽ പോകവേയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന് സ്കൂട്ടറിലിടിച്ച മിനിവാൻ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. English Summary:
College Student Dies in Road Accident in Kunnamangalam: The incident involved a mini van colliding with the student\“s scooter, raising concerns about road safety and traffic violations in the region. |