ഇടുക്കി ∙ ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി ക്ലാസിന് അകത്തേക്ക് കയറാനായി ബസിനു പിന്നിലൂടെ നടക്കുകയായിരുന്നു. ഈ സമയം വന്ന മറ്റൊരു സ്കൂൾ ബസ്സാണ് ഹെയ്സൽ ബെന്നിനെ ഇടിച്ചത്. ബസ് ശരീരത്തിൽ കൂടി കയറി ഇറങ്ങുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇനായ ഫൈസലിന്റെ കാലിനാണ് പരുക്കേറ്റത്. English Summary:
Four Year old died school bus accident: Idukki school bus accident leads to the tragic death of a four-year-old preschool student, Haysel Ben, in Cheruthoni. The incident occurred when the student was run over by a school bus from Vazhathoppu Girijyothi Public School. |