ന്യൂഡൽഹി ∙ ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ജീവിക്കാനും നീതിയുക്‌തമായ വിചാരണ നേരിടാനുമുള്ള അവകാശം സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിലിനെ സമീപിക്കുമെന്ന് ഇന്റർനാഷനൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ്സ് (ഐസിജെ). ഷെയ്ഖ് ഹസീനയ്‌ക്ക് ബംഗ്ലദേശിലെ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിനു പിന്നാലെയാണ് നീക്കം.
- Also Read മുഹമ്മദ് ബിൻ സൽമാൻ വൈറ്റ്ഹൗസിൽ, വരവേറ്റ് ട്രംപ്; ഖഷോഗി വധത്തിനു ശേഷമുള്ള ആദ്യ യുഎസ് സന്ദർശനം
വ്യാപകമായി പിഴവുകളുള്ളതും രാജ്യാന്തര മനുഷ്യാവകാശ മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലാത്തതുമായ വിചാരണയാണ് ഷെയ്ഖ് ഹസീന നേരിട്ടതെന്ന് ഐസിജെ പ്രസിഡന്റ് ആദിഷ് സി. അഗർവാല പറഞ്ഞു. നീതി, സുതാര്യത, രാഷ്ട്രീയ നിഷ്‌പക്ഷത എന്നിവ ആവശ്യമാണ്. ഷെയ്ഖ് ഹസീനയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ യുഎൻ മനുഷ്യാവകാശ കൗൺസിലിനു മുമ്പാകെ ഉടൻ അപ്പീൽ നൽകുമെന്ന് ഐസിജെ വ്യക്‌തമാക്കി. കൈമാറ്റത്തെ ചോദ്യം ചെയ്യാൻ ഷെയ്ഖ് ഹസീനയ്‌ക്ക് ശക്തമായ നിയമ അടിത്തറയുണ്ടെന്നും ഐസിജെ പറഞ്ഞു.
‘ഷെയ്ഖ് ഹസീനയ്‌ക്ക് മതിയായ നിയമപ്രാതിനിധ്യം നിഷേധിച്ചു. സ്വയം പ്രതിരോധിക്കാൻ അർഥവത്തായ അവസരം ലഭിച്ചില്ല. തിടുക്കവും രഹസ്യസ്വഭാവമുള്ളതും ഗുരുതരമായ ക്രമക്കേടുകളും നിറഞ്ഞ ഒരു പ്രക്രിയയ്‌ക്ക് അവരെ വിധേയമാക്കി. നീതിയുക്‌തമല്ലാത്ത വിചാരണയോ പീഡനമോ, കടുത്ത ഉപദ്രവമോ, അല്ലെങ്കിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ വിധിച്ച വധശിക്ഷയോ നേരിടേണ്ടി വരുന്ന രാജ്യത്തേക്ക് പ്രതികളെ കൈമാറുന്നതിനെ രാജ്യാന്തര നിയമം വലക്കുന്നു’ – ആദിഷ് സി. അഗർവാല പറഞ്ഞു.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
‘അടിസ്ഥാനപരമായി പിഴവുകളുള്ള ഒരു പ്രക്രിയ വധശിക്ഷയിൽ കലാശിക്കുമ്പോൾ, കൈമാറ്റം ചെയ്യപ്പെട്ടാൽ പ്രതി തിരുത്താനാവാത്ത അനീതിക്ക് വിധേയയാകും. അത്തരം ഒരു നടപടി ഇന്ത്യൻ നിയമവ്യവസ്‌ഥയെയും രാജ്യാന്തര കൈമാറ്റ നിയമങ്ങളെയും ലംഘിക്കുന്നതാണ്. നിയമവാഴ്‌ചയോടും മനുഷ്യാവകാശങ്ങളോടും പ്രതിബദ്ധതയുള്ള ഒരു രാജ്യമെന്ന നിലയിൽ, നിലവിലെ സാഹചര്യങ്ങളിൽ ഷെയ്ഖ് ഹസീനയെ നിയമപരമായോ ധാർമകമായോ ബംഗ്ലദേശിന് കൈമാറാൻ ഇന്ത്യയ്‌ക്ക് കഴിയില്ല.’ – ആദിഷ് സി. അഗർവാല പറഞ്ഞു.
ബംഗ്ലദേശിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കാൻ അദ്ദേഹം രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു. കോടതികൾ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണങ്ങളായി മാറരുതെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, നിയമപരമായ നടപടിക്രമങ്ങൾ, നീതിന്യായ വ്യവസ്‌ഥയുടെ സ്വാതന്ത്ര്യം, ഭരണഘടനാപരമായ സംരക്ഷണം എന്നിവ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു. English Summary:
Widespread Errors\“: The International Council of Jurists Criticizes Sheikh Hasina\“s Trial; \“Will Approach United Nations\“ |