ബെംഗളൂരു∙ കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. തണുപ്പിൽ നിന്ന് രക്ഷനേടാനായി മുറിയിൽ കത്തിച്ച കൽക്കരിയിൽ നിന്നുള്ള പുകയേറ്റാണ് യുവാക്കൾ മരിച്ചത്. അമൻ നഗർ സ്വദേശികളായ റയ്ഹാൻ (22), മോഹിൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാനവാസ് (19) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
ഒരു ചടങ്ങിൽ പങ്കെടുത്ത് രാത്രിയിലാണ് യുവാക്കൾ നാലുപേരും മുറിയിൽ തിരിച്ചെത്തിയത്. തണുപ്പായതിനാൽ ഉറങ്ങുന്നതിനു മുൻപ് മുറി ചൂടാക്കാമെന്ന് കരുതി. പിന്നാലെയാണ് കൽക്കരി ഉപയോഗിച്ച് മുറിയിൽ തീയിട്ടത്. എന്നാൽ ഇവർ ഉറങ്ങിപ്പോവുകയും മുറിയിലാകെ പുക ഉയരുകയുമായിരുന്നു. ഇത് ശ്വസിച്ചാണ് മൂന്നുപേരും മരിച്ചത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @allaboutbelgaum എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.