പത്തനംതിട്ട ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രം തെളിയുന്നതിനിടെ, കുടനിവർത്തി തുലാമഴ. മഞ്ഞിന്റെ നേർത്ത ആവരണമിട്ട് പുലർകാലങ്ങളെ മൂടി പുകമഞ്ഞും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയിൽ രൂപപ്പെട്ട ന്യൂനമർദമാണ് മധ്യകേരളത്തിലേക്കുള്ള മഴയുടെ തേരോട്ടത്തിനു പിൻബലമേകുന്നത്. ഇതിനു കരുത്തേകി അറബിക്കടലിൽ അന്തരീക്ഷച്ചുഴിയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതാനും ദിവസം ഇടിയോടു കൂടിയ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടിയ മഴ ഇന്നലെ രേഖപ്പെടുത്തിയത് കോന്നിയിലാണ്: 4 സെമീ. 22 നു മറ്റൊരു ന്യൂനമർദത്തിനു സാധ്യതയുള്ളതിനാൽ ഏതാനും ദിവസങ്ങളിലേക്കു സംസ്ഥാനത്ത് നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചകഴിഞ്ഞ് ഇടിയോടു കൂടി മഴ എത്തുമ്പോൾ മിന്നലിന് എതിരെ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
- Also Read ‘ഓടി എത്താനാകുന്നില്ല, പരാതി പറഞ്ഞാല്‍ അച്ചടക്കനടപടി; ബിഎൽഒമാർ അനുഭവിക്കുന്നത് കടുത്ത മാനസികസമ്മര്‍ദം’
സംസ്ഥാനത്ത് ഏറ്റവുമധികം തുലാമഴ കിട്ടുന്ന പത്തനംതിട്ട ജില്ലയിൽ പക്ഷേ ഇക്കുറി ഒക്ടോബർ 1 മുതൽ ഇന്നലെ വരെ ലഭിക്കേണ്ടതിനേക്കാൾ 23% മഴ കുറവാണെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പറയുന്നു. 51 സെ.മീ മഴ കിട്ടേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 39 സെമീ മാത്രം. എന്നാൽ ആനത്തോട് ഉൾപ്പെടെ ശബരിഗിരി സംഭരണിയിൽ ശേഷിയുടെ 84% ജലം ഉണ്ട്. മെച്ചപ്പെട്ട കാലവർഷമാണ് ജില്ലയിൽ ഈ വർഷം ലഭിച്ചത്.
- Also Read ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
ന്യൂനമർദത്തിന്റെ പ്രഭാവം കെട്ടടങ്ങുന്നതോടെ മഞ്ഞുകാലത്തിനും ജില്ലയിൽ തുടക്കമാകും. തെളിഞ്ഞ പകലും വൈകുന്നേരം നേരിയ മഴയും രാത്രിതാപനിലയിൽ നേരിയ കുറവും പുലരിമഞ്ഞും പ്രതീക്ഷിക്കാം. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ രാത്രിതാപനില 22 ഡിഗ്രി ഇന്നലെ പുനലൂരിൽ രേഖപ്പെടുത്തി. പത്തനംതിട്ടയുടെ മലയോരമേഖലകളിലും താപനില കുറഞ്ഞതോടെ പുലരിമഞ്ഞ് ദൃശ്യമായി.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
കാലാവസ്ഥാ റഡാറിൽ ശബരിമലയും
തീർഥാടനകാലത്തിനു തുടക്കമായതോടെ, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള തത്സമയ കാലാവസ്ഥാ വിവരങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും ഇന്നലെ മുതൽ നൽകി തുടങ്ങി. 3 മണിക്കൂർ ഇടവിട്ടാണ് മുന്നറിയിപ്പ്. തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് ഇത് ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് ലഭ്യമാക്കും. English Summary:
Monsoon Season: Bringing thunderstorms and morning mist, while Sabarimala pilgrims receive real-time weather updates. Despite the current rainfall, Pathanamthitta recorded a 23% deficit in Thulamazha, but the Sabarigiri reservoir remains 84% full as winter approaches. |