വാഷിങ്ടൻ∙ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ പേരിൽ യുഎസ് കോളജുകളിലെ വിദേശ വിദ്യാർഥികളെയും അധ്യാപകരെയും അറസ്റ്റു ചെയ്യുകയും വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു കോടതി. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇത്തരം നടപടിയെന്നും ബോസ്റ്റണിലെ ജില്ല ജഡ്ജി വില്യം യങ് വിധിച്ചു.
പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പേരിൽ അവകാശ പ്രവർത്തകനും കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയുമായ മഹ്മൂദ് ഖലീൽ മൂന്ന് മാസത്തിലേറെ ഫെഡറൽ ഇമിഗ്രേഷന്റെ തടവിൽ കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. മഹ്മൂദ് ഖലീലിന്റെ അറസ്റ്റിനു പിന്നാലെ നിരവധി വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. English Summary:
Targeting Pro-Palestinian Activists Is Unlawful Directs US Judge: Palestine solidarity protests are at the center of a US court ruling against the Trump administration\“s policy of arresting and deporting foreign students. The court deemed these actions unconstitutional, violating the First Amendment right to freedom of speech. |