ബെംഗളൂരു ∙ പ്രമുഖ ബ്രാൻഡിന്റെ വിശ്വാസ്യത മുതലെടുത്ത് നിർമിച്ച ആയിരക്കണക്കിനു ലീറ്റർ വ്യാജനെയ്യ് പിടികൂടി. കർണാടക മിൽക്ക് ഫെഡറേഷനുമായി (കെഎംഎഫ്) സഹകരിച്ചാണ് കർണാടക പൊലീസ് വ്യാജനെയ്യ് നിർമിക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. 1,26,95,200 രൂപ വിലമതിക്കുന്ന 8,136 ലിറ്റർ വ്യാജ നെയ്യ് കണ്ടെത്തിയ സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ വച്ചാണ് സംഘം നന്ദിനിയുടെ ബ്രാൻഡിലുള്ള വ്യാജനെയ്യ് നിർമിച്ചിരുന്നത്. ശേഷം നന്ദിനിയ്ക്ക് വലിയ മാർക്കറ്റ് ഷെയറുള്ള കർണാടകയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് സംഘം ലക്ഷ്യമിട്ടത്. പാമോയിലും വെളിച്ചെണ്ണയും വ്യാജനെയ്യിൽ ചേർത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
- Also Read \“നീ കത്തിയെരിഞ്ഞു ചാകടാ\“...: കൊച്ചിയിൽ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ
തമിഴ്നാട്ടിലെ നിർമാണ കേന്ദ്രത്തിൽ തയാറാക്കുന്ന വ്യാജനെയ്യ് നിർമിക്കാൻ ഉപയോഗിച്ച യന്ത്രങ്ങൾ, നാല് വാഹനങ്ങൾ, 1.19 ലക്ഷം രൂപ, നെയ്യിൽ ചേർത്തിരുന്ന പാമോയിൽ, വെളിച്ചെണ്ണ തുടങ്ങിയ വസ്തുക്കളും കണ്ടെടുത്തു. നന്ദിനി നെയ്യ് വിതരണത്തിനു ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളും പായ്ക്കറ്റുകളും ഉപയോഗിച്ചാണ് വ്യാജനെയ്യും സംഘം വിപണിയിൽ എത്തിച്ചിരുന്നത്. കർണാടകയിലെ മൊത്ത, ചില്ലറ വിൽപന കടകളിൽ യഥാർഥ നന്ദിനി നെയ്യ് എന്നു വിശ്വസിപ്പിച്ചാണ് വിതരണത്തിനു എത്തിച്ചത്. സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കർണാടക മിൽക്ക് ഫെഡറേഷന്റെ വിജിലൻസ് ടീം പൊലീസ് സഹായത്തോടെ അന്വേഷണം നടത്തിയത്.
- Also Read ‘സർക്കാർ അഴിമതിക്കാർക്കൊപ്പം; എന്തിനാണ് ഇവരെ സംരക്ഷിക്കുന്നത്?’: പരിതാപകരമായ അവസ്ഥയെന്ന് ഹൈക്കോടതി
English Summary:
Fake Nandini Ghee Racket Uncovered in Karnataka: Authorities seized thousands of liters of adulterated Nandini ghee and arrested four individuals involved in the production and distribution of the counterfeit product. |