ലക്നൗ∙ യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. 15 പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഒബ്രയിലെ ബില്ലി മർകുണ്ടി ഗ്രാമത്തിലാണ് അപകടം നടന്നത്. എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും സംഘങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
- Also Read കുഞ്ഞിനെ കൊന്നാൽ വിവാഹം ഉടൻ നടക്കുമെന്ന് അന്ധവിശ്വാസം; 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്ന് സ്ത്രീകൾ, അറസ്റ്റ്
അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ക്വാറിയ്ക്ക് 500 മീറ്ററോളം ആഴമുള്ളതായാണ് നിഗമനം. അപകടം നടക്കുമ്പോൾ 15 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കംപ്രസർ മെഷീനുകൾ ഉപയോഗിച്ച് തൊഴിലാളികൾ പാറ തുരക്കുന്ന ഘട്ടത്തിലാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ യുപി മന്ത്രി സഞ്ജീവ് ഗോണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്.
- Also Read കൂട്ടക്കൊലയിൽ ‘ജനനം’: ലഹരിയുടെ ചുവപ്പു സംഘത്തിൽ അംഗങ്ങൾ 30,000; സഹികെട്ട് കാട്ടിലേക്ക് ഓടിച്ചുകൊന്ന് പൊലീസ്; എന്താണ് ‘വെർമെല്യോ വേട്ട’?
Sonbhadra, Uttar Pradesh: In the Sonbhadra mining accident, rescue efforts are ongoing to save workers trapped inside the quarry. ADG, DIG, NDRF, DM, and other senior officials are on-site, overseeing the operation pic.twitter.com/EmiiBTKBAM— IANS (@ians_india) November 16, 2025
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PTI_News എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
- അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
- മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
MORE PREMIUM STORIES
English Summary:
Quarry Collapse in Sonbhadra, UP: Quarry accident in Uttar Pradesh\“s Sonbhadra district resulted in one fatality and several workers trapped. Rescue operations are underway, with NDRF and SDRF teams on site to assist in the recovery efforts. The quarry is estimated to be 500 meters deep, and efforts are focused on clearing debris to facilitate the rescue. |