കണ്ണൂർ ∙ ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥി. തലശ്ശേരി നഗരസഭ ചെള്ളക്കര വാർഡിൽ നിന്നാകും ചന്ദ്രശേഖരൻ മത്സരിക്കുന്നത്. 2015ൽ തലശ്ശേരി നഗരസഭ ചെയർമാനായിരുന്ന ഘട്ടത്തിലാണ് ഫസൽ കേസിൽ പ്രതിയായ കാരായി ചന്ദ്രശേഖരൻ ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി വിധി വന്നത്. ജാമ്യവ്യവസ്ഥയില്‍ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടര്‍ന്ന് ഇരുമ്പനത്തായിരുന്നു താമസം. ഒമ്പത് വര്‍ഷത്തിനുശേഷമാണ് പിന്നീട് കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിലേക്ക് മടങ്ങിയെത്തിയത്.
- Also Read വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് തടവുകാർ, അടിച്ചത് കമ്പി ഉപയോഗിച്ച്; ഒരു തടവുകാരനും പരുക്ക്
ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കാരായി ചന്ദ്രശേഖരന് എതിരെ സിബിഐ ചുമത്തിയിരുന്നത്. ഫസൽ വധക്കേസിലെ ഗൂഡാലോചനയിൽ പ്രതി ചേർക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാർ കോടതിയിൽ കീഴടങ്ങിയത്. ഒന്നരവര്‍ഷത്തിനു ശേഷം 2013 നവംബര്‍ എട്ടിന് ജാമ്യം ലഭിച്ചു. ഇതിനിടെ ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനായി മത്സരിച്ചു ജയിച്ചു. എന്നാൽ നാട്ടിലേക്ക് വരാന്‍ കോടതി അനുവദിക്കാത്തതിനെ തുടർന്ന് രാജിവയ്ക്കുകയായിരുന്നു. English Summary:
Thalassery Election: LDF Fields Fazal Murder Accused Karayi Chandrasekharan |