തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്കു നേരിട്ടു സംസാരിക്കാൻ അവസരമൊരുക്കുന്ന ‘സിഎം വിത്ത് മി’ പദ്ധതിക്ക് നാളെ തുടക്കം. പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിർവഹണം കുറ്റമറ്റ രീതിയിൽ ആക്കുന്നതിനുള്ള ഒരു നാഴികക്കല്ലാകും ‘സിഎം വിത്ത് മി’ പദ്ധതി എന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. Mohanlal, Kerala Government, Dadasaheb Phalke Award, Malayalam Actor, Pinarayi Vijayan, Saji Cheriyan, Malayala Manorama Online News, Kerala News, Malayalam Cinema, Mohanlal felicitation, മോഹൻലാൽ, കേരള സർക്കാർ, ചലച്ചിത്ര പുരസ്കാരം, മലയാള സിനിമ, പിണറായി വിജയൻ, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, ദാദാ സാഹേബ് ഫാൽക്കെ, ദാദാ സാഹിബ്, അവാർഡ്,
‘‘സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങൾക്ക് വേണ്ടിയാണ് ഓരോ നയങ്ങളും നടപടികളും ആവിഷ്കരിച്ചു നടപ്പാക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളിലും ദൈനംദിനം നേരിടുന്ന വിഷയങ്ങളിലും നമുക്ക് ഓരോരുത്തർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും ഉണ്ടാവും. അവ കേൾക്കാനും പരിഹരിക്കാനും നിലവിൽ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ, ഈ സംവിധാനങ്ങൾ അനുദിനം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ് സർക്കാരിന്റെ അഭിപ്രായം. അതിന്റെ ഭാഗമായി ജനങ്ങളുമായി മുഖ്യമന്ത്രി എന്ന നിലയിൽ നേരിട്ടു സംവദിക്കാനുള്ള ഒരു പുതിയ വേദി ആരംഭിക്കുകയാണ്. ‘സിഎം വിത്ത് മി’ എന്ന പേരിൽ ആരംഭിക്കുന്ന ഈ സംവിധാനം പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിർവഹണം കുറ്റമറ്റ രീതിയിൽ ആക്കുന്നതിനുള്ള ഒരു നാഴികക്കല്ല് ആകും എന്നാണ് പ്രതീക്ഷിക്കുന്നത്’’ –മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളികളുമാണ്. പൊതുജനവും സർക്കാരുമായുള്ള ഇഴയടുപ്പം കൂടുതൽ ശക്തിപ്പെടുത്താനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ പങ്കാളിത്ത വികസന മാതൃകയെ ശക്തിപ്പെടുത്താനും ‘സിഎം വിത്ത് മി’ വഴി സാധിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. English Summary:
\“CM with Me\“ Direct Public Interaction with Kerala Chief Minister Will Launch Tomorrow: CM with Me is a new initiative launched by the Kerala Chief Minister Pinarayi Vijayan to directly interact with the public and address their grievances. This program aims to strengthen public participation in governance and improve the efficiency of government services. The initiative seeks to integrate public feedback into policy-making and problem-solving.  |