തിരുവനന്തപുരം ∙ സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍, കെ.എം. ഷാജഹാനെതിരെ പോസ്റ്ററും ഫ്ലക്സ് ബോര്‍ഡുകളും. തിരുവനന്തപുരത്തെ ഷാജഹാന്റെ വീടിനു സമീപമാണ്, ചെറുവയ്ക്കല്‍ ജനകീയ സമിതി എന്ന സംഘടനയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്ന ഷാജഹാന്റെ നാവ് പിഴുതെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാൻ സാമൂഹ്യ വിപത്ത് എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് വിവിധ ഭാഗങ്ങളിൽ ഒട്ടിച്ചിരിക്കുന്നത്. മെമുവിൽ കയറിയാൽ 3 ദിശകളിലേക്കും പോകാം; ഷൊർണൂരിൽ നിന്ന് കൂടുതൽ കണക്‌ഷൻ ട്രെയിനുകൾ
ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ ഷാജഹാന്റെ ഐഫോൺ പിടിച്ചെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്നു പുലര്‍ച്ചെ വീടിനു മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ.ജെ. ഷൈനിനെതിരെയും വൈപ്പിന്‍ എംഎല്‍എ ഉണ്ണികൃഷ്ണനെതിരെയുമാണ് വലിയ തോതിലുള്ള സൈബര്‍ ആക്രമണം നടന്നത്. ഇതിനെതിരെ പൊലീസിന് നല്‍കിയ പരാതികളില്‍ രണ്ടാം പ്രതിയാണ് ഷാജഹാൻ.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഷാജഹാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പ്രദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍ ഇന്ന് അന്വേഷണ സംഘത്തിനു മുന്‍പില്‍ ഹാജരായേക്കും. English Summary:
K.M. Shajahan faces protests and police investigation following alleged defamatory remarks against a CPM leader: Posters appeared near his house, and he is scheduled to appear before the investigation team today. The incident highlights the ongoing political tensions and cyber attacks in Kerala. |