deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

അന്ന് മേഴ്സി വില്യംസിനെ നിയോഗിച്ച സിപിഎം തന്ത്രം; കൊച്ചി മേയർ സ്ഥാനാർഥി ആര്? ഈ പേരുകൾ പാർട്ടിയിൽ ചർച്ച

Chikheang 2025-11-4 22:21:00 views 676

  



കൊച്ചി കോർപറേഷൻ നിലനിർത്താൻ‌ സിപിഎം ആരെ നിയോഗിക്കും ? മേഴ്സി വില്യംസിനെ 2005ൽ സ്ഥാനാർഥിയാക്കിയ രീതി തുടരുമോ ? സ്വതന്ത്ര സ്ഥാനാർഥികളെ പരീക്ഷിക്കുന്നതിനൊപ്പം ഏതാനും മുൻ കൗൺസിലർമാരും പാർട്ടിയിൽ ചർച്ചയിലുണ്ട്. ഇത്തവണ വനിതാ സംവരണമാണ്. മേയർ എം.അനിൽ കുമാർ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാനാണ് സാധ്യത. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് അനിൽ കുമാർ. സിപിഎം സംസ്ഥാന സമിതി, ജില്ലാ കമ്മിറ്റി അംഗങ്ങളെയാണ് മേയർ സ്ഥാനാർഥിയായി പൊതുവെ പരിഗണിക്കാറുള്ളത്. എന്നാൽ ഇരു കമ്മിറ്റികളിലും ഉൾപ്പെട്ട വനിതാ നേതാക്കൾ ഇല്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രർക്കും സാധ്യതയുണ്ട്. നിലവിലെ കൗൺസിലർ ദീപ വർമ, മുൻ കൗൺസിലർമാരായ പൂർണിമ നാരായണൻ, അജി ഫ്രാൻസിസ്, സുനില ശെൽവൻ, കൊച്ചി ഏരിയ സെക്രട്ടറി കൂടിയായ മുൻ കൗൺസിലർ പി.എസ്.രാജം തുടങ്ങിയവര്‍ ഇത്തവണ മത്സരിക്കുമെന്നാണ് കരുതുന്നത്. വിജയിച്ചാൽ ഇവരിൽ ഒരാൾ മേയറാകാൻ സാധ്യതയുണ്ട്.

  • Also Read വോട്ടർ പട്ടികയിൽ എന്റെ പേരുണ്ടോ? ക്യു ആർ കോഡ് നോക്കുമ്പോൾ‌ ‌‌‌‘ബ്ലാങ്ക് സ്ക്രീൻ’; കുറച്ചു പേർക്ക് കിട്ടുന്നുവെന്ന് കമ്മിഷൻ   


2005ൽ സെന്റ് തെരേസാസ് കോളജ് മുൻ അധ്യാപിക മേഴ്സി വില്യംസിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിച്ചു. മേഴ്സി വില്യംസ് കൊച്ചിയുടെ ആദ്യ വനിതാ മേയറായി. 2010ൽ യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. ടോണി ചമ്മിണി, സൗമിനി ജയിൻ എന്നിവരായിരുന്നു മേയർമാർ. 2020ൽ എൽഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. ജില്ലാ കമ്മിറ്റിയിൽ മേയർ സ്ഥാനത്തേക്ക് വനിതാ നേതാക്കൾ ഇല്ലാത്ത സാഹചര്യത്തിൽ ജില്ലയിലെ നാല് ഏരിയ കമ്മിറ്റികളായ തൃക്കാക്കര, പള്ളുരുത്തി, എറണാകുളം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് സ്ഥാനാർഥികളാവാൻ യോഗ്യതയുള്ളവരുടെ പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറും. ഇതിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരും ജില്ലാ നേതൃത്വം പരിഗണിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളേയും ഉൾപ്പെടുത്തിയുള്ള പട്ടികയിൽ നിന്നാവും മേയർ സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്.

  • Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?   


ഭരണപരിചയമില്ലാത്തവരാകും മേയർ പദവിയിൽ എത്തുന്നതെങ്കിൽ കാര്യങ്ങൾ നടത്താൻ പരിചയ സമ്പന്നരായ ഡപ്യൂട്ടി മേയർമാരെ സിപിഎം നിയോഗിക്കാറുണ്ട്. മേഴ്സി വില്യംസ് മേയർ ആയപ്പോൾ‍ നാലു വട്ടം കൗൺസിലറായ സി.കെ.മണിശങ്കറായിരുന്നു ഡപ്യൂട്ടി മേയർ. എന്നാൽ കഴിഞ്ഞ തവണ എം.അനിൽകുമാർ മേയർ ആയപ്പോൾ സിപിഐക്കാണ് ഡപ്യൂട്ടി മേയർ സ്ഥാനം നൽകിയത്. അങ്ങനെ സിപിഐയുടെ കെ.എ.ആൻസിയ ഡപ്യൂട്ടി മേയറായി. എന്നാൽ ഇത്തവണ ഭരണം കിട്ടുകയും മേയറായി പുതുമുഖ, സ്വതന്ത്ര വനിതാ അംഗം വന്നാൽ ഡപ്യൂട്ടി മേയർ പദവി വിട്ടുകൊടുക്കാൻ സിപിഎം തയാറാകുമോ എന്നതിൽ സംശയമുണ്ട്. എന്നാൽ അടുപ്പിച്ച് രണ്ടു തവണ കൗൺസിലറായവരെ മത്സരിപ്പിക്കേണ്ടതില്ല എന്നാണ് സിപിഎമ്മിന്റേയും സിപിഐയുടേയും തീരുമാനം.
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kochi Mayor Candidate selection: Kochi Mayor Candidate selection is underway by the CPM, focusing on potential candidates for the upcoming Kochi Corporation elections. The party is considering both experienced members and independent candidates, especially women, given the current reservation, and also they are planning to select experienced deputy mayor.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72026