കത്തിക്കാളുന്ന ചൂടാണ് യൂറോപ്പിൽ, ഉഷ്ണതരംഗം മൂലം ജനം നട്ടംതിരിയുന്നു. ചൂട് 40 ഡിഗ്രിയിലേറെ ഉയരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. ചൂടിൽ വിയർത്തും വിറപ്പിച്ചും ഓൾ ഇംഗ്ലണ്ട് ക്ലബിലെ പച്ചപ്പുൽ കോർട്ടിൽ താരങ്ങൾ കളം നിറഞ്ഞുകളിക്കുകയാണ്. ഈ ചൂടിലേക്കാണ് വിമ്പിള്‍ഡന്റെ അട്ടിമറിക്കാറ്റ് ആഞ്ഞടിക്കുന്നത്. നൊവാക് ജോക്കോവിച്ച് ഇരുപത്തിയഞ്ചാം ഗ്രാന്‍സ്‌ലാം നേടുമോ അതോ, 22 വയസ്സുകാരൻ കാർലോസ് അൽകാരസ്‌തന്നെ വീണ്ടും കിരീടം ചൂടുമോ? വനിതകളിൽ പുതിയൊരു ചാംപ്യനുണ്ടാകുമോ? അതോ പോളണ്ടുകാരി ഇഗ സ്യാംതെക്കിന് പുൽകോർട്ടിലെ ആദ്യ ഗ്രാൻസ്‌ലാം നേടാനാകുമോ? ചോദ്യങ്ങളേറെയാണ്. പക്ഷേ തികച്ചും അപ്രതീക്ഷിതമായ ചില കാര്യങ്ങളാണ് വിമ്പിൾഡനിൽ സംഭവിക്കുന്നത്. English Summary:
What\“s Going on at Wimbledon, with the Intense Heat on the Courts and all the Major Upsets? Listen to Manorama Online Premium Podcast |