തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ 52 വയസ്സുകാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര പരാമര്‍ശം. നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ജെ.ജോസ് ഫ്രാങ്ക്ളിന്‍ വായ്പ തരപ്പെടുത്തി നല്‍കാന്‍ സഹായിക്കാമെന്നു പറഞ്ഞു നിരന്തരം സാമ്പത്തിക ചൂഷണം ചെയ്തതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്നു പൊലീസ് പറയുന്നു. ഡിസിസി ജനറല്‍ സെക്രട്ടറിയായ ജോസ് ഫ്രാങ്ക്‌ളിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ വായ്പ തരപ്പെടുത്തി നല്‍കാം എന്നു പറഞ്ഞാണു ശല്യപ്പെടുത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സഹകരണ ബാങ്കില്‍ വീട്ടമ്മയ്ക്ക് ചിട്ടിയുണ്ട്. ഒരു വായ്പയും നിലവിലുണ്ട്. മറ്റൊരു വായ്പയ്ക്ക് വീട്ടമ്മ അന്വേഷണം നടത്തിയിരുന്നു.
- Also Read ‘ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല’; ഭാര്യയുടെ സർജറിക്ക് 5 ലക്ഷം, പണം കണ്ടെത്താൻ നട്ടം തിരിഞ്ഞു
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടമ്മ ഗ്യാസ് തുറന്നുവിട്ടതിന് ശേഷം തീകൊളുത്തി മരിച്ചത്. അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റു മരിച്ചെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും പിന്നീട് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. വായ്പ തരപ്പെടുത്തി നല്‍കാം എന്നു വാഗ്ദാനം നല്‍കി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജെ.ജോസ് ഫ്രാങ്ക്‌ളിന്‍ വഞ്ചിച്ചുവെന്ന് കുറിപ്പില്‍ പറയുന്നതായി നെയ്യാറ്റിന്‍കര എസ്എച്ച്ഒ എസ്.ബി.പ്രവീണ്‍ പറഞ്ഞു. മകള്‍ക്കും മകനും വെവ്വേറെ കുറിപ്പുകള്‍ വീട്ടമ്മ എഴുതിവച്ചിരുന്നെന്നു പൊലീസ് പറഞ്ഞു.
- Also Read ‘ഇതെന്തു നടപടിയുടെ ഭാഗം’: യോഗദണ്ഡിന്റെ അറ്റകുറ്റപ്പണി പത്മകുമാറിന്റെ മകനു നൽകിയതിൽ സതീശൻ
English Summary:
Suicide Case: A 52-year-old woman in Neyyattinkara died by suicide, leaving behind a note accusing a DCC General Secretary of exploitation related to loan assistance. The police are investigating the serious allegations outlined in the suicide note. |