മാനന്തവാടി ∙ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ സ്വകാര്യ ബസും ലോറിയും കർണാടകയിലെ ഹുൻസൂരിൽ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ബസ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ് മരിച്ചത്. ഹുൻസൂരിലെ ജാദഗന്ന കൊപ്പാലുവിൽ ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. മൈസൂരുവിൽ നിന്ന് ഹുൻസൂരിലേക്ക് സിമന്റുമായി പോയ ലോറിയിൽ ഇടിച്ചാണ് അപകടം.
- Also Read തളിപ്പറമ്പ് നഗരത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വൻ അഗ്നിബാധ; വെണ്ണീറായത് ഒട്ടേറെപ്പേരുടെ പ്രതീക്ഷകൾ
കാറ്റിലും മഴയിലും റോഡിൽ വീണുകിടന്ന മരം ഒഴിവാക്കാൻ ബസ് വെട്ടിത്തിരിച്ചപ്പോൾ എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണു വിവരം. ലോറി ഡ്രൈവറുടെ കാലിനു ഗുരുതര പരുക്കുണ്ട്. ബസ്സിലെ നിരവധി യാത്രക്കാർക്കും പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. പൊലീസ് വാഹനത്തിലാണു പരുക്കേറ്റവരെ മൈസൂരുവിലും ഹുൻസൂരിലുമുള്ള ആശുപത്രികളിലേക്കു മാറ്റിയത്. എഎസ്പി നാഗേഷിന്റെയും സർക്കിൾ ഇൻസ്പെക്ടർ മുനിയപ്പയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. English Summary:
Accident death: Road accident in Hunsur has claimed the lives of two Keralites. A private bus collided with a lorry early morning, resulting in the tragic death of the bus driver and cleaner. Several passengers were injured in the accident, and rescue operations were promptly carried out. |