ആലപ്പുഴ∙ നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്ന വിവാദ പ്രസ്താവനയുമായി സിപിഎം എംഎൽഎ യു. പ്രതിഭ. ബുധനാഴ്ച കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം നടത്തിയത്. ‘‘തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചുകയറുകയാണ്. അതു നിർത്താൻ പറയണം. അത്രയ്ക്കു വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ. അവരോട് തുണിയുടുത്ത് വരാൻ പറയണം. ഇതു സദാചാരം എന്നു പറഞ്ഞു തന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.’’ പ്രതിഭ വിഡിയോയിൽ പറയുന്നു.
- Also Read ‘രണ്ടു കയ്യും ഇല്ലാത്ത ആള്‍... ഉറുമ്പു കയറിയാല്‍...’: കേട്ടാലറയ്ക്കുന്ന വാക്കുകൾ; ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന് പ്രതിപക്ഷം
മോഹൻലാലിന്റെ നേതൃത്വത്തിൽ നടക്കുന്ന ടിവി ഷോയ്ക്കെതിരെയും അവർ വിമർശനം ഉന്നയിച്ചു. ചാനൽ പരിപാടിയുടെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം. ‘‘കേരളത്തിൽ ഇപ്പോൾ വൈകുന്നേരം നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയും അവരുടെ വസ്ത്രം ഇറുങ്ങിയതാണോ എന്നു കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടി. അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മൾ തയാറാവണം’’ – എംഎൽഎ പറഞ്ഞു. English Summary:
U. Prathibha Controversial Speech: MLA\“s tatement regarding celebrity dressing at inaugurations has sparked debate. The CPM MLA criticized the trend of scantily clad celebrities at public events and a TV show hosted by a famous actor, emphasizing the need for decency and genuine public servants. |
|