ബെംഗളൂരു∙ കർണാടകയിലെ റെസിഡൻഷ്യൽ സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. കുടക് ജില്ലയിലെ മടിക്കേരിയില്‍ പ്രവർത്തിക്കുന്ന ഹർ മന്ദിർ റസിഡൻഷ്യൽ സ്കൂളിൽ ഇന്ന് പുലർച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. ഇവിടെ താമസിച്ചിരുന്ന 29 വിദ്യാർഥികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മടിക്കേരി താലൂക്കിലെ ചെട്ടിമാണി സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി പുഷ്പക് (7) ആണ് അപകടത്തിൽ മരിച്ചത്. മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് സ്കൂളിലെ തീ അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. English Summary:
Tragic Fire at Karnataka Residential School Claims Young Life: The fire broke out at Har Mandir Residential School in Madikeri, and authorities are investigating the cause, suspected to be an electrical short circuit. |