കണ്ണൂർ ∙ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി 13 മുതൽ 19 വരെ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ കുടുംബശ്രീ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലുടെയും ഉൽപന്നവിപണന മേളയിലൂടെയും നേടിയത് 39 ലക്ഷം രൂപ.
സന്ദർശകരുടെ വയറുനിറച്ച് നേടിയത് 29 ലക്ഷം രൂപയാണ്. ഒഡീഷ, ഉത്തരാഖണ്ഡ്, നോർത്ത് ഈസ്റ്റ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഭക്ഷ്യയൂണിറ്റുകളുണ്ടായിരുന്നു. ഉൽപന്ന വിപണന മേളയിൽ 10 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്. English Summary:
Kudumbashree Kannur festival success saw the organization earn an impressive ₹39 lakh from its food and product sales fair. The seven-day event, part of the Happiness Festival, generated ₹29 lakh from the food stalls and ₹10 lakh from product sales. |