ലക്നൗ ∙ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ട് ഊരി നടത്തിയ പ്രതിഷേധം അനുചിതമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സമരത്തിനെതിരെ ഇന്ത്യാമുന്നണിയില്‍ നിന്നുമാണ് ഇത്തരമൊരു പ്രതികരണമുണ്ടായത്. വെള്ളിയാഴ്ചയാണ് എഐ ഉച്ചകോടിയിൽ കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്.
What you should read next
‘നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളുമായി സാമ്യം, രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന’ Latest News
“ഇന്ത്യയ്ക്കുള്ളിൽ നമുക്ക് വ്യത്യാസങ്ങളുണ്ടാകാം, പക്ഷേ രാജ്യാന്തര വേദിയിൽ കോൺഗ്രസ് ചെയ്തത് ഉചിതമല്ല. വിദേശ പ്രതിനിധികളുടെയും ലോക പ്രതിനിധികളുടെയും മുന്നിൽ നമ്മുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയിൽനിന്നും വിട്ടുനിൽക്കണമായിരുന്നു.“ ഉത്തർപ്രദേശിലെ ഝാൻസിയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവേ അഖിലേഷ് പറഞ്ഞു.
What you should read next
LIVE 10ൽനിന്ന് 15ലേക്ക്; ഇറക്കുമതി തീരുവ വീണ്ടും വർധിപ്പിച്ചു, പരമാവധി പരിധിയിലെത്തിച്ച് ട്രംപ് Latest News
ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിക്കിടെ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവരുടെ ഷർട്ട് ഊരിവച്ച് പ്രദർശന വേദിയിലൂടെ നടക്കുകയായിരുന്നു, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുള്ള വാക്കുകൾ എഴുതിയ വസ്ത്രങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. അതേസമയം സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനു നേപ്പാളിലെ ജെൻസി പ്രതിഷേധങ്ങളുമായി സാമ്യമുണ്ടെന്നും ഇന്ത്യയെ രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് ഡൽഹി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
JUST IN
18 SECONDS AGO എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം അനുചിതം; രാജ്യത്തിന് നാണക്കേടെന്ന് അഖിലേഷ് യാദവ് Latest News
42 SECONDS AGO എസ്‌ഐആറിൽ കൂടുതൽ വോട്ടർമാർ പുറത്തായത് ഗുജറാത്തിൽ; കേരളത്തിൽ ഒഴിവാക്കിയത് 9 ലക്ഷം പേരുകൾ Latest News
9 MINUTES AGO വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; സംസ്കാരം നിർത്തിവയ്പിച്ച് പൊലീസ് നടപടി Latest News
VIEW MORE
English Summary:
International Disruption: Akhilesh Yadav Slams Youth Congress\“ Shirtless Protest AI Summit Protest As National Shame