search

‘തിരഞ്ഞെടുപ്പാണ്, രോഗികളോടു നന്നായി പെരുമാറണം’: ഗവ. ആശുപത്രികൾക്ക് ആരോഗ്യ വകുപ്പിന്റെ സർക്കുലർ

cy520520 3 hour(s) ago views 814
  



ആലപ്പുഴ∙ തിരഞ്ഞെടുപ്പ് കാലത്തു വിവാദങ്ങൾ ഒഴിവാക്കാൻ, ‘സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളോടു നന്നായി പെരുമാറണ’മെന്ന് ആരോഗ്യവകുപ്പിന്റെ സർക്കുലർ. സർക്കാർ ആശുപത്രിയിൽ ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വിഭാഗങ്ങളിൽ തിരഞ്ഞെടുപ്പുകാലത്തു പ്രത്യേക ശ്രദ്ധ വേണമെന്നാണു നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി മേധാവികൾക്കു ജില്ലാ മെഡിക്കൽ ഓഫിസർമാർ സർക്കുലർ അയച്ചു.
What you should read next

  • ‘വേദന വന്നാൽ അമ്മ വെള്ളം കുടിക്കും, ഇടക്കിടെ രക്തം വരും; കാശില്ലാത്തവരാണ് വരുന്നതെന്ന് ഓർക്കണ്ടേ’ Latest News
      

         
    •   
         
    •   
        
       


‘‘തിരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒപി, അത്യാഹിത വിഭാഗം, എമർജൻസി കെയർ, ഡയഗ്‌നോസ്റ്റിക് പോയിന്റുകൾ, ഫാർമസി, മോർച്ചറി എന്നിവിടങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാൻ പ്രത്യേക മേൽനോട്ടം വേണമെന്ന് അറിയിച്ചിട്ടുള്ളതിനാൽ നടപടികൾ സ്വീകരിക്കണമെന്നു നിർദേശിക്കുന്നു’’ – ആലപ്പുഴ ഡിഎംഒ ഡോ.ജമുന വർഗീസ് ജില്ലയിലെ സർക്കാർ ആശുപത്രി മേധാവികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
What you should read next

  • ‘എന്റെ വേദന പറഞ്ഞറിയിക്കാനാകില്ല... ആരോഗ്യമന്ത്രിയുടെ വാക്കിന് വിലയില്ല, അൽപം മാന്യത കാണിക്കണം’ Latest News
      

         
    •   
         
    •   
        
       


ചികിത്സാപ്പിഴവുകൾ, ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റം എന്നിവ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിധത്തിൽ വിവാദമായി മാറാനുള്ള സാധ്യത മുന്നിൽ കണ്ടാണു സർക്കുലർ. എന്നാൽ സർക്കാർ ആശുപത്രികളിൽ എത്തുന്ന ജനങ്ങളോടു തിരഞ്ഞെടുപ്പു കാലത്തു മാത്രം നല്ല രീതിയിൽ ഇടപെട്ടാൽ മതിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്.  
JUST IN


  • 1 MINUTE AGO   നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസെടുത്തു Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലി; തല പൊട്ടിച്ചു Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ‘തിരഞ്ഞെടുപ്പാണ്, രോഗികളോടു നന്നായി പെരുമാറണം’: ഗവ. ആശുപത്രികൾക്ക് ആരോഗ്യ വകുപ്പിന്റെ സർക്കുലർ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Health Department circular: To avoid controversies during the election period, the Health Department has issued a circular stating that “patients who come to government hospitals must be treated well.“ The directive suggests that special attention is required during the election time in departments that directly interact with the public. Following this, District Medical Officers have sent a circular to the heads of hospitals.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160882