search

‘യുവതീപ്രവേശത്തെ എതിർത്ത തന്ത്രിയെ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ കുടുക്കി, ഭരണമുന്നണിക്ക് പക’

Chikheang 5 hour(s) ago views 323
  



തിരുവനന്തപുരം∙ ശബരിമല യുവതീ പ്രവേശത്തെയും ക്ഷേത്രനട എല്ലാ ദിവസവും തുറക്കാനുള്ള തീരുമാനത്തെയും എതിര്‍ത്തതിലുള്ള പകയാണ് തന്ത്രി കണ്ഠര് രാജീവരെ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ കുടുക്കി സല്‍പേര് തകര്‍ക്കാനുള്ള നീക്കത്തിനു പിന്നിലെന്ന് കൊല്ലം വിജിലന്‍സ് കോടതിയെ ബോധിപ്പിച്ച് തന്ത്രിയുടെ അഭിഭാഷകര്‍. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്ത്രിയുടെ അഭിഭാഷകര്‍ ഇക്കാര്യം ഉന്നയിച്ചത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കം നടന്നപ്പോള്‍ തന്ത്രയായിരുന്ന രാജീവര് ആചാരസംരക്ഷണത്തിനായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നതായി അഭിഭാഷകര്‍ പറയുന്നു.  
What you should read next

  • ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളിക്കേസിൽ പത്മകുമാറിന് ജാമ്യം; പുറത്തിറങ്ങാനാകില്ല Latest News
      

         
    •   
         
    •   
        
       


രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്നും ആചാരലംഘനം നടന്നാല്‍ പൂജകള്‍ നിര്‍ത്തി നട അടയ്ക്കുമെന്നും പറഞ്ഞിരുന്നു. ഭരണകക്ഷിയുടെ നിര്‍ദേശപ്രകാരം ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ ശബരിമല ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നടത്തിയ നീക്കം തടഞ്ഞത് തന്ത്രിയെടുത്ത ശക്തമായ നിലപാട് മൂലമാണെന്നും തന്ത്രിയുടെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനെതിരെ ഭരണമുന്നണിയില്‍നിന്നും മറ്റു ചില പ്രമുഖ വ്യക്തികളിൽ നിന്നും തന്ത്രിക്കു ആക്രമണം നേരിടേണ്ടിവന്നിരുന്നു. ശബരിമല നട എല്ലാ ദിവസവും തുറക്കാനുള്ള നീക്കം നടന്നപ്പോഴും ദേവന്റെ ‘നിത്യ ബ്രഹ്മചാരി’ സ്വഭാവം ചൂണ്ടിക്കാട്ടി തന്ത്രി എതിര്‍ത്തിരുന്നു. ഇതിന്റെ തിരിച്ചടി എന്ന നിലയിലാണ് സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും തന്ത്രിയെ കുടുക്കിയതെന്നാണ് അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചത്.  

ഭരണമുന്നണിയിലെ പ്രമുഖനേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു നിശ്ചിതകാലയളവിലെ ദേവസ്വം ബോര്‍ഡ് ഒന്നാകെ ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ ശക്തമായ വിമര്‍ശനം നേരിടുന്ന ഘട്ടത്തിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ നേതാക്കള്‍ അറസ്റ്റിലായതിനെ തുടര്‍ന്നു പൊതുസമൂഹത്തിലുണ്ടായ പ്രതിഷേധമാണ് തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായതെന്ന വിലയിരുത്തല്‍ പല കോണുകളിലും ഉണ്ടായി. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു മാത്രമല്ല തന്ത്രിക്കും കേസില്‍ പങ്കുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്നും അഭിഭാഷകര്‍ ആരോപിച്ചു.
What you should read next

  • എസ്‌ഐടിക്ക് തിരിച്ചടിയായി തന്ത്രിയുടെ ജാമ്യം; തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കിയില്ലെന്ന് കോടതി Latest News
      

         
    •   
         
    •   
        
       


ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ഉത്തരവാദിത്തമെന്നും ഭരണപരമായ കാര്യങ്ങള്‍ ഇടപെടേണ്ട ബാധ്യതയില്ലെന്നും ദേവസ്വം മാനുവല്‍ ഉദ്ധരിച്ച് അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന എസ്‌ഐടി വാദങ്ങളെയും പ്രതിഭാഗം ശക്തമായി എതിര്‍ത്തു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ രണ്ടാം ഭാര്യയുടെ പിതാവ് ശബരിമലയില്‍ കീഴ്ശാന്തിയായിരുന്നു. ഭാര്യാപിതാവിന്റെ സഹോദരന്‍ 1990 മുതല്‍ 2010 വരെ ശബരിമലയില്‍ ഗാര്‍ഡ് ആയിരുന്നു. ഇതുപോലെയുള്ള ബന്ധങ്ങളിലൂടെയാവാം പോറ്റി ശബരിമലയില്‍ എത്തിയതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ADVERTISEMENT Go AD-FREE

ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തില്‍ രാജീവര് തന്ത്രി ആയിരുന്നപ്പോള്‍ പോറ്റി അവിടെ ശാന്തി ആയിരുന്നില്ലെന്ന് അഭിഭാഷകര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോറ്റിക്കു മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികളുമായും ബന്ധമുണ്ടെന്നും ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും തന്ത്രിയുടെ അഭിഭാഷകര്‍ വാദിച്ചു. ക്ഷേത്രകാര്യങ്ങളില്‍ തന്ത്രിക്കാണു പരമാധികാരമെന്നും ദേവന്റെ വസ്തുവകകള്‍ കൊണ്ടുപോകുന്നതു തടയാന്‍ തന്ത്രി ശ്രമിച്ചില്ലെന്നും എസ്‌ഐടി വാദിച്ചെങ്കിലും അതു മുഖവിലയ്‌ക്കെടുക്കാതെയാണ് കോടതി തന്ത്രിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
JUST IN


  • 17 MINUTES AGO   കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച 15 വയസ്സുകാരൻ ഒളിവിൽ; സഹോദരീഭർത്താവ് അടക്കം 5 പ്രതികൾ Latest News
      

         
    •   
         
    •   
        
       

  • 28 MINUTES AGO   15 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; കോഴിക്കോട് നല്ലളത്ത് യുവാവ് അറസ്റ്റിൽ Kozhikode
      

         
    •   
         
    •   
        
       

  • 46 MINUTES AGO   വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് Kannur
      

         
    •   
         
    •   
        
       
VIEW MORE
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165192