LHC0088 • 3 hour(s) ago • views 524
കൊച്ചി∙ തൃപ്പൂണിത്തുറയിൽ മണ്ഡലം നിലനിർത്താൻ മുൻ മന്ത്രി കെ. ബാബുവിന്റെ മനസ്സിലെ മികച്ച യുഡിഎഫ് സ്ഥാനാർഥി ആര്? മുന്നണികളിൽ സീറ്റിനായി നേതാക്കൾ നീക്കം നടത്തുമ്പോൾ ആദ്യമായാണ് പിന്മാറ്റം. കൊച്ചി ഡിസിസി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ കെ.ബാബു തന്നെയാണ് മത്സരിക്കുന്നില്ലെന്ന വിവരം അറിയിച്ചത്. അതോടെ കോൺഗ്രസിൽ സ്ഥാനാർഥി ചർച്ചയ്ക്കു തുടക്കമായി. ‘‘തൃപ്പൂണിത്തുറയിൽ ഇനി മത്സരിക്കാനില്ല. ഏഴു തവണ മത്സരിച്ചതിൽ ആറു തവണയും വിജയിച്ചു. വ്യക്തിപരമായ കാര്യങ്ങളാൽ പിന്മാറുന്നു. പകരക്കാരുടെ പേരുകൾ നിർദേശിച്ചിട്ടില്ല. മണ്ഡലം നിലനിർത്താനുള്ള മികച്ച സ്ഥാനാർഥി വരും’’– ബാബു പറഞ്ഞു.
What you should read next
- അയിഷ വന്നപ്പോൾ പിണങ്ങി, രശ്മി ബിജെപിയിലേക്ക്?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല, കോൺഗ്രസിനു മുന്നിൽ 2 ഉപാധികൾ Latest News
ബാബു പിൻമാറുമെന്ന് സൂചനയുണ്ടായതിനാൽ കെപിസിസി വൈസ് പ്രസിഡന്റ് എം.ലിജു, ചലച്ചിത്ര താരം രമേഷ് പിഷാരടി എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. ഡപ്യൂട്ടി മേയർ ദീപക് ജോയിയുെട പേര് തൃപ്പൂണിത്തുറയിലും ആലോചനയിലുണ്ട്. വി.ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും താൽപര്യമുണ്ടെങ്കിലും കെ.ബാബുവിന് താൽപര്യം എം.ലിജുവിനോടാണ്. ലിജു വന്നാൽ മണ്ഡലം നിലനിർത്താമെന്നാണ് ബാബുവിന്റെ കണക്കുകൂട്ടൽ. 1991 മുതൽ 2011 വരെ കെ.ബാബു തുടർച്ചയായി വിജയിച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ. 2016ൽ പക്ഷേ എം.സ്വരാജിലൂടെ സിപിഎം തൃപ്പൂണിത്തുറ പിടിച്ചു, 4467 ആയിരുന്നു ഭൂരിപക്ഷം. 2021ൽ കെ.ബാബു സ്വരാജിനെ 992 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചു പിടിച്ചു.
What you should read next
- ഇനി മത്സരിക്കാനില്ലെന്ന് കെ. ബാബു; ‘പിഷാരടി ധൈര്യപൂർവം വരുന്നയാൾ, സംസാരിച്ചതായി അറിവില്ല’ Latest News
സിപിഎം പരിഗണിക്കുന്നതിൽ പ്രമുഖൻ മുൻ മേയർ എം.അനിൽ കുമാറാണ്. അനിൽ കുമാർ മനസ്സു തുറന്നിട്ടില്ല. ബിജെപി ശക്തമായ പ്രതീക്ഷ വച്ചു പുലർത്തുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നു കൂടിയാണ് തൃപ്പൂണിത്തുറ. ആദ്യമായി തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം പിടിച്ചതും അവരിൽ ആത്മവിശ്വാസം കൂട്ടുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കേരള സന്ദർശനത്തിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി ചർച്ചയിൽ ഇടംപിടിച്ച മണ്ഡലങ്ങളിലൊന്നു കൂടിയാണ് തൃപ്പൂണിത്തുറ.
What you should read next
- രാജീവ് ചന്ദ്രശേഖർ നേമത്ത്, ജേക്കബ് തോമസ് തൃശൂരിൽ; ബിജെപി സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി Latest News
ADVERTISEMENT Go AD-FREE
കളമശേരിയിൽ മന്ത്രി പി. രാജീവ് തുടരുമെന്ന് ഉറപ്പിക്കുമ്പോൾ മുൻ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിനോടുള്ള സ്നേഹം വോട്ടാകുമെന്ന് മകൻ അബ്ദുൽ ഗഫൂറിന് പ്രതീക്ഷ. തിരഞ്ഞെടുപ്പു ചർച്ചകൾ മുന്നോട്ടു പോകുമ്പോൾ എറണാകുളം ജില്ലയിൽ മുന്നണികളുടെ ശ്രദ്ധ ഈ മുന്നു മണ്ഡലങ്ങളിൽ. കളമശേരിയും തൃപ്പൂണിത്തുറയും പെരുമ്പാവൂരും. നിലവിൽ 14ൽ ഒമ്പതു മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പമുള്ളത്. എൽഡിഎഫിന് അഞ്ചും. 2021ൽ പെരുമ്പാവൂരും തൃപ്പൂണിത്തുറയും യുഡിഎഫ് വിജയിച്ചപ്പോൾ കളമശേരി ഇടതിനൊപ്പം നിന്നു. ട്വന്റി20 യുടെ വരവോട് കുന്നത്തുനാടും പെരുമ്പാവൂരും തൃപ്പൂണിത്തുറയും എൻഡിഎയ്ക്കും പ്രതീക്ഷ.
∙ കളമശേരിയിൽ രാജീവ് തന്നെ, ഗഫൂർ വീണ്ടും എതിരാളി?
കളമശേരിയിൽ മന്ത്രി പി.രാജീവ് തന്നെ ഇത്തവണയും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്താണ് രാജീവിന്റെ കുറെക്കാലമായുള്ള പ്രവർത്തനങ്ങളും. മുസ്‍ലീം ലീഗ് തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്നാണ് യുഡിഎഫിൽ നിലവിലെ ചർച്ച. ADVERTISEMENT Go AD-FREE
കളമശേരി കോൺഗ്രസ് ഏറ്റെടുത്തിട്ട് ലീഗിന് പഴയ മട്ടാഞ്ചേരി മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന കൊച്ചി കൊടുക്കുന്ന വിധത്തിൽ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ലീഗിന് താൽപര്യമില്ല. മട്ടാഞ്ചേരി മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന അന്തരിച്ച വി.കെ.ഇബ്രാഹിം കുഞ്ഞ് മണ്ഡല പുനർനിർണയത്തോടെയാണ് കളമശേരിയിലേക്ക് മാറുന്നത്. ഇവിടുത്തെ ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാൽ 2021ൽ പാലാരിവട്ടം പാലം അഴിമതി പ്രശ്നം ഉയർന്നു വന്നതോടെ മകൻ വി.ഇ.അബ്ദുൾ ഗഫൂറാണ് ലീഗിനായി മത്സരിച്ചത്. രാജീവ് 15,000ത്തിലേറെ വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ കാര്യങ്ങൾക്ക് മാറ്റമുണ്ടെന്നാണ് ലീഗ് പ്രവർത്തകർ അവകാശപ്പെടുന്നത്. കുറെക്കാലമായി മണ്ഡലം കേന്ദ്രീകരിച്ച് അബ്ദുൾ ഗഫൂർ പ്രവർത്തിക്കുന്നതും ഇബ്രാഹിം കുഞ്ഞിന്റെ വേർപാടിനോടുള്ള സഹതാപതരംഗവും വോട്ടായി മാറുമെന്നാണ് പ്രവർത്തകർ കരുതുന്നത്.
What you should read next
- പ്രേംകുമാറിന് സീറ്റ് നൽകില്ല?; ബോർഡ്–കോർപറേഷൻ പദവി സാധ്യത: ജയൻ ചേർത്തലയുടെ കോട്ടയം വരവ് മാറ്റി Latest News
∙ പെരുമ്പാവൂരിൽ സജീവമായി എൽദോസ്, എതിരാളി സാജു പോൾ?
സിറ്റിങ് എംഎൽഎമാർക്ക് സീറ്റെന്നാണ് കോൺഗ്രസിൽ ധാരണ. എൽദോസ് കുന്നപ്പിള്ളി മണ്ഡലത്തിൽ സജീവമായി. ഇടയ്ക്ക് ജയ്സൺ ജോസഫ്, മനോജ് മൂത്തേടൻ തുടങ്ങിയവരുടെയൊക്കെ പേരുകൾ ഇതിനിടയിൽ ഉയർന്നെങ്കിലും നിലവിൽ എൽദോസ് കുന്നപ്പിള്ളിക്ക് തന്നെ സീറ്റ് നൽകിയേക്കുമെന്നാണ് പൊതുസൂചനകൾ. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയുടെ കൊലപാതകത്തെ തുടർന്ന് സാജു പോളിന് അടിതെറ്റി, എൽദോസ് വിജയിച്ചു. 2021 ൽ മണ്ഡലം നിലനിർത്തി. കേരള കോൺഗ്രസ് (എം)ന് നൽകിയിട്ടുള്ള പെരുമ്പാവൂർ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനയുണ്ട്. സ്ഥാനാർഥിയായി മുൻ എംഎൽഎ സാജു പോളിനെ തന്നെ കളത്തിലിറക്കിയേക്കും. സാജു പോൾ മണ്ഡലത്തിലെ പൊതുപരിപാടികളിൽ സജീവമാണ്. 1982 മുതൽ 1996ലെ തിരഞ്ഞെടുപ്പു വരെ മുതിർന്ന നേതാവ് പി.പി.തങ്കച്ചൻ കയ്യടക്കി വച്ചിരുന്ന മണ്ഡലമാണ് യുവതുർക്കിയായ സാജു പോളിലൂടെ 2001ൽ സിപിഎം തിരികെ പിടിക്കുന്നത്. 2006ലും 2011ലും സാജു പോൾ വിജയം ആവർത്തിച്ചു. കേരള കോൺഗ്രസ് (എം) നേതാവ് ബാബു ജോസഫാണ് 2021 ൽ മത്സരിച്ചത്. ഭൂരിപക്ഷം 2899 ആയി കുറഞ്ഞെങ്കിലും മണ്ഡലം എൽദോസ് നിലനിർത്തി. ADVERTISEMENT GO AD-FREE
JUST IN
-
3 MINUTES AGO ആരാണ് കെ. ബാബു പറഞ്ഞ മികച്ച സ്ഥാനാർഥി? കന്നിയങ്കത്തിന് അനിൽ, തിരിച്ചു വരാൻ സാജു പോൾ; രാജീവും എൽദോസും സജീവം Latest News
-
13 MINUTES AGO ചുട്ടുപൊള്ളുന്ന കേരളത്തിൽ ആശ്വാസമായി മഴ; ശനിയും ഞായറും വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് Thiruvananthapuram
-
35 MINUTES AGO ‘ഇതു മൈക്കിന്റെ കളി’: പ്രസംഗിക്കുമ്പോൾ മൈക്ക് പണിമുടക്കി, സരസ പ്രതികരണവുമായി മുഖ്യമന്ത്രി Latest News
VIEW MORE
English Summary:
Tripunithura assembly constituency in Kerala is witnessing intense political maneuvers as veteran Congress leader K Babu announced his withdrawal, paving the way for potential candidates like M Liju, while CPM considers former Mayor M Anil Kumar. The battle for this crucial seat reflects the larger LDF-UDF clash in the state. |
|