search

മുടിവെട്ടാൻ 20 രൂപ അധികം വാങ്ങി, സലൂൺ ജീവനക്കാരെ തലയ്ക്കടിച്ചു; യുവാവ് പിടിയിൽ

cy520520 3 hour(s) ago views 705
  



കൊച്ചി ∙ മുടി വെട്ടുന്നതിന് 20 രൂപ കൂടുതൽ വാങ്ങിയെന്നാരോപിച്ച് സലൂണിൽ കയറി ജീവനക്കാരെ ആക്രമിച്ചയാളെ പൊലീസ് പിടികൂടി. പനമ്പിള്ളി നഗർ കരിത്തല മണികണ്ഠൻ തുരുത്ത് വീട്ടിൽ സുബേഷി (47)നെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

മുടി വെട്ടുന്നതിന് തുക കൂടുതലാണെന്ന് ആരോപിച്ച് ചുറ്റികയുമായെത്തി പ്രതി ആക്രമണം നടത്തുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. എറണാകുളം സൗത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന സലൂണിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ക്കാണ് മർദനമേറ്റത്. രണ്ടാഴ്ച മുൻപ് മുടി വെട്ടിച്ചപ്പോൾ 100 രൂപ വാങ്ങിയെന്നും മറ്റൊരിടത്ത് ചോദിച്ചപ്പോൾ 80 രൂപയേ ഉള്ളൂ എന്നു പറഞ്ഞെന്നും സുബേഷ് കടക്കാരോട് വാദിച്ചു. 20 രൂപ കൂടുതൽ വാങ്ങിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കി. തെറിവിളിയും ഒച്ചപ്പാടും കൂടിയതോടെ അവിടെനിന്ന് ഇറങ്ങിപ്പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ഇതോടെ, അടുത്തു തന്നെയുള്ള വീട്ടിലെത്തി ചുറ്റികയുമായി വന്നു കടയിൽ അക്രമം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.  
What you should read next

  • ‘അഭിലാഷം’ സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ; 4 കോടി തട്ടിച്ചെന്ന് നിർമാതാവ് Latest News
      

         
    •   
         
    •   
        
       


തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചപ്പോൾ കടയിലെ ജീവനക്കാരിലൊരാളായ നിസാമുദീൻ കൈ കൊണ്ട് തടഞ്ഞു. നിസാമുദീന്റെ കൈയ്ക്ക് പൊട്ടലുണ്ട്. കടവന്ത്ര പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. പിന്നാലെ സുഭാഷിന്റെ വീട്ടിലെത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. സുഭാഷ് സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇയാൾക്കെതിരെ മറ്റു കേസുകൾ ഉണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
JUST IN


  • 12 MINUTES AGO   മുടിവെട്ടാൻ 20 രൂപ അധികം വാങ്ങി, സലൂൺ ജീവനക്കാരെ തലയ്ക്കടിച്ചു; യുവാവ് പിടിയിൽ Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   Live ‘എഐ യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കി; മനുഷ്യന്റെ കഴിവ് വർധിപ്പിച്ചു’ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 1 MINUTE AGO   പായം കോണ്ടമ്പ്രയിലും കാക്കകൾ ചത്തനിലയിൽ; പക്ഷിപ്പനി ആശങ്കയിൽ പ്രദേശവാസികൾ Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Man Arrested in Kochi for Hammer Attack : The Kochi salon attack resulted in the arrest of a man who assaulted employees with a hammer following a dispute over being overcharged by ₹20. One migrant worker suffered a hand fracture after the intoxicated man returned to the shop and began his assault.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160059