search

‘എഐ യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കി; മനുഷ്യന്റെ കഴിവ് വർധിപ്പിച്ചു’

Chikheang 3 hour(s) ago views 369
  



ന്യൂഡൽഹി∙ ലോകത്തെ ഏറ്റവും വലിയ സാങ്കേതിക നൈപുണ്യമുള്ളവരുടെ കേന്ദ്രമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധി (എഐ) യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കിയെന്ന് പ്രധാനമന്ത്രി  പറഞ്ഞു. അതിലുപരിയായി അത് മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിച്ചു. എഐയുടെ വേഗം അഭൂതപൂർവവും വ്യാപ്തി അപ്രതീക്ഷിതവുമാണ്. മുൻപ് സാങ്കേതികവിദ്യയുടെ സ്വാധീനം ദൃശ്യമാകാൻ പതിറ്റാണ്ടുകൾ എടുക്കുമായിരുന്നു. എന്നാൽ, ഇന്നത്തെ സാങ്കേതികവിദ്യയുടെ മാറ്റം എന്നത്തേക്കാളും വേഗമേറിയതും ആഴമേറിയതും വിപുലവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
What you should read next

  • വെബ്സൈറ്റിൽ പേര് അപ്രത്യക്ഷം, പിന്നിൽ എപ്സ്റ്റീൻ ?; ബിൽ ഗേറ്റ്സ് എഐ ഉച്ചകോടിക്കെത്തില്ല Latest News
      

         
    •   
         
    •   
        
       


യുവാക്കൾ എഐയെ സ്വീകരിക്കുന്നതും അതിലേക്കെത്തുന്ന വേഗവും പ്രശംസനീയമാണ്. ‌എഐയെക്കുറിച്ച് നമുക്ക് വലിയൊരു കാഴ്ചപ്പാടും ഉത്തരവാദിത്തവും വേണം. നിലവിലെ തലമുറയ്‌ക്കൊപ്പം വരും തലമുറകൾക്ക് ഏതു തരത്തിലുള്ള എഐ ആണ് കൈമാറുന്നത് എന്നതിനെക്കുറിച്ചും ആശങ്കയുണ്ടാകണം. എഐയ്ക്ക് ഭാവിയിൽ എന്തുചെയ്യാൻ കഴിയും എന്നതല്ല ഇന്നത്തെ യഥാർഥ ചോദ്യം. മറിച്ച്, വർത്തമാനകാലത്ത് എഐ ഉപയോഗിച്ച് നമ്മൾ എന്ത് ചെയ്യുന്നു എന്നതാണ്. ഇത്തരം ചോദ്യങ്ങൾ മുൻപും ഉയർന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ ഏറ്റവും ശക്തമായ ഉദാഹരണം ആണവോർജമാണ്. അതിന്റെ നാശവും നല്ലവശവും ലോകം കണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെ മറ്റു രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. 10 വർഷങ്ങൾക്കു മുൻപ് മുംബൈയിലെ ഒരു തെരുവുകച്ചവടക്കാരന് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലായിരുന്നു. പക്ഷേ, ഇന്ന് കച്ചവടക്കാർ പണം കൈപ്പറ്റുന്നത് ഫോണിലൂടെയാണ്–മക്രോ പറഞ്ഞു.

ഇന്ത്യ എഐ ഉച്ചകോടിയിൽ ഇന്ന് ഓപ്പൺ എഐ സ്‌ഥാപകൻ സാം ഓൾ ട്ട്മാൻ മുതൽ ആന്ത്രോപിക് സി ഇഒ ഡാരിയോ അമൊഡെയ് വരെയുള്ള വമ്പന്മാർ അണിനിരക്കും. ഗൂഗിൾ സിഇഒ സുന്ദർ പിച്ച ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്,  അഡോബി സിഇഒ ശന്തനു നാരായൺ, ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ, റിലയൻസ് ചെയർമാൻ മുകേഷ് അംബാ നി, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മി ത്തൽ, ഇൻഫോസിസ് മുൻ സി ഇഒ വിശാൽ സിക്ക തുടങ്ങിയവർ പ്രസംഗിക്കും.  ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   Live ‘എഐ യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കി; മനുഷ്യന്റെ കഴിവ് വർധിപ്പിച്ചു’ Latest News
      

         
    •   
         
    •   
        
       

  • 40 MINUTES AGO   പായം കോണ്ടമ്പ്രയിലും കാക്കകൾ ചത്തനിലയിൽ; പക്ഷിപ്പനി ആശങ്കയിൽ പ്രദേശവാസികൾ Kannur
      

         
    •   
         
    •   
        
       

  • 42 MINUTES AGO   അഖിൽ മാരാർ ട്വന്റി20യിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകും? Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
India AI Summit: At the India AI Summit, Prime Minister Narendra Modi declared India the world\“s largest center for skilled tech talent. Discover key insights on the future of AI, responsibility in tech, and India\“s pivotal role as discussed by global leaders.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164386