search

ആനയിടുക്ക് സ്കൂളിലെ ക്ലാസ്മേറ്റ്സിന് നടുവിലേക്ക് ക്ലാസ്മേറ്റ്സ് നായകൻ

LHC0088 3 hour(s) ago views 533
  



കണ്ണൂർ∙ ‘എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ... തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ...’ ക്ലാസ്മേറ്റ് സിനിമയിൽ പാടി അഭിനയിച്ച വരികൾ സ്റ്റേജിൽ പാടിയപ്പോൾ നടൻ നരേൻ ഒന്നു സംശയിച്ചു.  

സിനിമയിൽ നായിക റസിയയെ നോക്കിയാണു പാടുന്നതെങ്കിൽ സ്റ്റേജിനു മുന്നിൽ കാഴ്ചക്കാർക്കിടയിൽ തട്ടമിട്ട ഒട്ടേറെ റസിയമാർ. സിനിമയിലെ മുരളി എന്ന കഥാപാത്രത്തിന് ഒരു റസിയയെ നോക്കിയാൽ മതിയായിരുന്നെങ്കിൽ തനിക്കു മുന്നിൽ ഒട്ടേറെ റസിയമാരെന്നു നരേൻ സന്തോഷത്തോടെ പറഞ്ഞപ്പോൾ കാഴ്ചക്കാർ ഒന്നടങ്കം കയ്യടിച്ചു. സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ആനയിടുക്ക് ഗവ.എൽപി സ്കൂളിനു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  

‘എന്റെ ഖൽബിലെ...’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണു പ്രധാനാധ്യാപിക കെ.വി.പ്രേമജ നരേനെ സ്റ്റേജിലേക്കു ക്ഷണിച്ചത്. ഈ ഗാനം പാടാമോയെന്നു വിദ്യാർഥികളിലൊരാൾ ചോദിച്ചപ്പോൾ പ്രധാനാധ്യാപിക കൂടെ പാടുകയാണെങ്കിൽ ആവാമെന്നായി നരേൻ. രണ്ടുപേരും പാടിയതോടെ ഉദ്ഘാടച്ചടങ്ങ് ഗാനോത്സവമായി. സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷമ മുഹമ്മദ് അധ്യക്ഷയായി. മേയർ പി.ഇന്ദിര, ഡപ്യൂട്ടി മേയർ കെ.പി.താഹിർ, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ റിഷാം താണ, നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എൻ.സുജിത്, മുസ്‌ലിഹ് മഠത്തിൽ, കെ.ഷബീന, യു.മുഹമ്മദ്, കെ.സി.സുധീർ, വി.പി.ഫസീല എന്നിവർ പ്രസംഗിച്ചു.

ഒരു കോടി രൂപ ചെലവിൽ 4 ക്ലാസ് മുറികളും ഓഫിസും ശുചിമുറിയുമുള്ള കെട്ടിടമാണു നിർമിച്ചത്. 1930ൽ ആണ് സ്കൂൾ സ്ഥാപിതമായത്. അന്നു നിർമിച്ച കെട്ടിടമാണ് ഇപ്പോൾ ആധുനികരീതിയിൽ നവീകരിച്ചത്. ഒന്നുമുതൽ 4 വരെയുള്ള ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്കു മാറുമെന്നു പ്രധാനാധ്യാപിക കെ.വി.പ്രേമജ പറഞ്ഞു. ADVERTISEMENT Go AD-FREE English Summary:
Actor Narain recently inaugurated a new building for Aanayidukku Govt. LP School in Kannur, funded by Zoey Charitable Trust. He sang the popular song \“Ente Khalbile Vennilavu Nee\“ from the movie Classmates, creating a joyful atmosphere.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161831