സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. നിലവിൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന ബാറുകൾ ഇനി 12 മണി വരെ പ്രവർത്തിക്കും. ഇതിനിടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാം ഇന്ന് ഇ.ഡിക്ക് മുൻപിൽ ഹാജരായി. തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന് തിരിച്ചടി നേരിട്ടതും രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിത രഹസ്യമൊഴി നൽകിയതും വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കലിച്ച രണ്ടുപേരുടെ മരണവുമെല്ലാം ഇന്നത്തെ പ്രധാനവാർത്തയാണ്.
സംസ്ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം.
തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. നെടുമങ്ങാട് ഒന്നാം മജിസ്ട്രേട്ട് കോടതി 3 വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹർജി നൽകിയത്.
രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു കുരുക്കു മുറുകുന്നു. ഇന്നലെ അതിജീവിത നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കി. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ അതിജീവിത കോടതിയെ അറിയിച്ചു. ADVERTISEMENT Go AD-FREE
ശബരിമല സ്വർണക്കൊള്ള കേസിൽ കൊച്ചിയിൽ ഇ.ഡിക്കു മുൻപിൽ മൊഴി നൽകാനെത്തിയ ഹാജരായ നടൻ ജയറാം പുറത്തിറങ്ങി. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ജയറാം ഇ.ഡി ഓഫിസിനു പുറത്തെത്തിയത്. അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുവെന്നും ഇനി ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോടു പറഞ്ഞു.
കൊല്ലം നിലമേലില്‍ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന്, ഇവര്‍ ഇന്നലെ രാത്രി ആഹാരം കഴിച്ച വിഴിഞ്ഞത്തെ \“അസ്മാക്\“ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന മീനിന്റെയും വെള്ളത്തിന്റെയും ലഘുപാനീയങ്ങളുടെയും സാംപിളുകളും ശേഖരിച്ചു. ഹോട്ടലില്‍ മീന്‍ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന സ്ഥലത്തും സംഘം പരിശോധന നടത്തി. ADVERTISEMENT Go AD-FREE
ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ തലവൻ എന്ന പദവിയിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നേപ്പാളിനും ഭൂട്ടാനുമൊപ്പം ചേർത്ത് പരാമർശിച്ച മുഹമ്മദ് യൂനുസിന്റെ പ്രസ്താവന ചർച്ചയാകുന്നു. ഇതിനകം വഷളായ ഇന്ത്യ-ബംഗ്ലദേശ് ബന്ധത്തിൽ പുതിയ അസ്വസ്ഥതകൾക്ക് ഇത് കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
JUST IN
1 MINUTE AGO സംസ്ഥാനത്ത് ബാറുകളുടെ സമയം കൂട്ടുന്നു; രാഹുലിന് കുരുക്കു മുറുകുന്നു– അറിയാം പ്രധാന വാർത്തകൾ Latest News
18 MINUTES AGO ബംഗ്ലദേശിൽ ഇനി താരിഖ് റഹ്മാൻ യുഗം; പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു Latest News
25 MINUTES AGO ‘ഹാ... എന്റെ കൈയിൽ അത്ര കാശൊന്നും ഇല്ലന്നേ’; അവസ്ഥ തുറന്നുപറഞ്ഞത് മസ്ക്, വെളിപ്പെടുത്തൽ എക്സിൽ Personal Finance
VIEW MORE
English Summary:
Today\“s Recap 17- 02- 2026