വാഷിങ്‌ടൻ∙ പ്രശസ്ത യുഎസ് മാധ്യമപ്രവർത്തക സവന്ന ഗുത്രിയുടെ അമ്മ നാൻസി ഗുത്രിയെ (84) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാൻസിക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയോ അവർ കൊല്ലപ്പെടുകയോ ചെയ്താൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. പ്രതികൾക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കും ഇതൊരു ക്രൂരമായ വിനോദമാണ്, നാൻസിയെ ഉടൻ വിട്ടയച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം കഠിനമായിരിക്കുമെന്നും ട്രംപ് കൂട്ടിചേർത്തു.
What you should read next
‘സംസാരം കുറഞ്ഞു, ബാത്ത് റോബ് ധരിച്ച് ക്ലാസ് മുറിയിൽ’; മരണത്തിന് മുൻപ് യുഎസിലെ ഇന്ത്യൻ വിദ്യാർഥിയുടെ പെരുമാറ്റത്തിൽ മാറ്റം US News
ഫെബ്രുവരി ഒന്നിന് അരിസോനയിലെ ട്യൂസണിലുള്ള വസതിയിൽ നിന്നാണ് നാൻസിയെ കാണാതായത്. സംഭവദിവസം പുലർച്ചെ മുഖംമൂടി ധരിച്ച ഒരാൾ ഇവരുടെ വീടിന് മുന്നിലെ സുരക്ഷാ ക്യാമറകൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്തമായ ‘ടുഡേ ഷോ’ അവതാരകയായ സവന്ന ഗുത്രിയുടെ മാതാവ് ആണ് നാൻസി എന്നതിനാൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നായി ഈ കേസ് മാറിയിരിക്കുകയാണ്.
പ്രായമായ നാൻസിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാൽ കൃത്യസമയത്ത് മരുന്നുകൾ ലഭിക്കാത്തത് കുടുംബത്തെ വലിയ ആശങ്കയിലാക്കുന്നുണ്ട്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് ലഭിച്ച ഗ്ലൗസുകൾ കേന്ദ്രീകരിച്ച് നടത്തിയ ഡിഎൻഎ പരിശോധനയിൽ പ്രതികളെക്കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചതായാണ് വിവരം.
ഫെഡറൽ നിയമപ്രകാരം തട്ടിക്കൊണ്ടുപോകൽ കേസുകളിൽ വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റിന് നിർദ്ദേശിക്കാനാകും. കുറ്റവാളികൾക്ക് കടുത്ത മുന്നറിയിപ്പ് നൽകുന്നതിലൂടെ നാൻസിയെ സുരക്ഷിതമായി തിരികെ എത്തിക്കാമെന്ന് വൈറ്റ് ഹൗസ് കണക്കുകൂട്ടുന്നു. ADVERTISEMENT Go AD-FREE
വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംPOTUS എന്നX അക്കൗണ്ടിൽ നിന്ന് English Summary:
Donald Trump Issues Warning Over Alleged Kidnapping of Nancy Guthrie, Mother of Savannah Guthrie