search

ചാലിയക്കര കുളിക്കടവിൽ കൂട്ടത്തല്ല്; തമ്മിലടി സഞ്ചാരികളും നാട്ടുകാരും തമ്മിൽ

Chikheang 3 hour(s) ago views 348
  



തെന്മല ∙ ഇടമൺ ചാലിയക്കര തോട്ടം ഫാക്ടറിയുടെ സമീപത്തെ കുളിക്കടവിൽ 2 മിനി ബസിൽ എത്തിയ സഞ്ചാരികളും നാട്ടുകാരും തമ്മിലടി. കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു സംഭവം. കുളിക്കടവിൽ ഒരു സംഘം സഞ്ചാരികളെ കണ്ടതോടെ തുണികൾ അലക്കണമെന്നും കുളിക്കണമെന്നും ഇവിടെ നിന്നു മാറിത്തരണമെന്നും കുളിക്കാൻ എത്തിയ സ്ത്രീകൾ ആവശ്യപ്പെട്ടു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഘത്തിലെ ചിലർ കടവിൽ നിന്നു മാറാൻ വിസമ്മതിച്ചതോടെയാണു സഞ്ചാരികളുമായി തർക്കത്തിലായത്.  

മദ്യലഹരിയിൽ ആണെന്നു സംശയിക്കുന്ന സഞ്ചാരികൾ അപമര്യാദയായി പെരുമാറിയതോടെ സ്ത്രീകളിലെ ചിലർ വിവരം നാട്ടുകാരെ അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർ സഞ്ചാരികളുടെ സംഘവുമായി തർക്കിക്കുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ഇരുകൂട്ടരും തമ്മിലടിക്കുന്നതിനിടെ നാട്ടുകാരിൽ ചിലർ മരക്കമ്പുകളുമായി എത്തി സഞ്ചാരികളെ തല്ലി. സംഭവത്തിൽ പരാതിക്കാർ ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു പൊലീസ് പറ‍ഞ്ഞു. English Summary:
Chaliyakkara bathing ghat fight erupted between tourists and locals near the Thottayam factory in Thenmala. This incident highlights the growing tensions that can arise from cultural clashes and lack of respect in popular tourist destinations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163035