തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥനു നേരെ മാളിലുണ്ടായ ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കേരള പൊലീസ് അസോസിയേഷൻ. ഔദ്യോഗിക ഡ്യൂട്ടി നിർവഹിച്ചതിന്റെ പേരിൽ തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
What you should read next
- ലാത്തിവീശിയതിൽ മുൻവൈരാഗ്യം; പൊലീസുകാരന് എസ്എഫ്ഐക്കാരുടെ ക്രൂരമർദനം Latest News
ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിൽ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നിയമം നടപ്പിലാക്കുന്നതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീർക്കണം. സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിയമപാലനം നിർവഹിക്കുന്ന ഉദ്യോഗസ്ഥനു സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
JUST IN
-
1 MINUTE AGO പൊലീസുകാരനെ തല്ലി എസ്എഫ്ഐക്കാർ; രൂക്ഷ വിമർശനവുമായി പൊലീസ് അസോസിയേഷൻ Latest News
-
44 MINUTES AGO റഷ്യൻ എണ്ണ ഇന്ത്യ വാങ്ങില്ല, ഉറപ്പു ലഭിച്ചെന്ന് യുഎസ്; ഇഷ്ടമുള്ളിടത്ത് നിന്ന് വാങ്ങുമെന്ന് \“തിരിച്ചടിച്ച്\“ കേന്ദ്രസർക്കാർ Business News
-
1 HOUR 53 MINUTES AGO ‘ഐഡി കാണിക്കൂ’; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ Latest News
VIEW MORE
English Summary:
SFI attack on Police officer: The Kerala Police Association has stated that the attack on a police officer at a mall is a disgrace to democratic Kerala. The incident in Thiruvananthapuram, where an officer was followed and attacked for performing his official duty, is shocking. The democratic society must come forward unitedly to resist such attempts to create anarchy in the land. |