search

ഐറിഷ് ബാറ്റിങ് കരുത്തിൽ വമ്പൻ സ്കോർ, പൊരുതാതെ കീഴടങ്ങി ഒമാൻ; ഇംഗ്ലണ്ടിനും അനായാസ വിജയം

Chikheang Yesterday 22:07 views 193
  



കൊളംബോ∙ ട്വന്റി20 ലോകകപ്പിൽ ഒമാനെതിരെ വമ്പൻ വിജയം സ്വന്തമാക്കി അയർലൻഡ്. 96 റൺസ് വിജയമാണ് കൊളംബോയിൽ നടന്ന പോരാട്ടത്തിൽ ഐറിഷ് ടീം നേടിയത്. ആദ്യം ബാറ്റു ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒമാന്‍ 18 ഓവറിൽ 139ന് പുറത്തായി. 51 പന്തുകൾ നേരിട്ട് 94 റൺസടിച്ച് പുറത്താകാതെനിന്ന ലോർകൻ ടക്കറാണ് അയർലൻഡിന്റെ ടോപ് സ്കോറർ.

  • പാക്കിസ്ഥാനെതിരെ ഏറ്റവും മികച്ചവർ കളിക്കണം: അഭിഷേക് ശർമയെ ഗ്രൗണ്ടിൽ കിട്ടണമെന്ന് പാക്ക് ക്യാപ്റ്റന്‍ Cricket
      

         
    •   
         
    •   
        
       


നാലു സിക്സും പത്ത് ഫോറുകളുമാണ് അയർലൻഡ് ക്യാപ്റ്റൻ അടിച്ചു കൂട്ടിയത്. അർധ സെഞ്ചറി നേടിയ മധ്യനിരതാരം ഗരെത് ഡെലാനി (30 പന്തിൽ 56), ജോർജ് ഡോക്കറൽ (ഒൻപതു പന്തിൽ 30) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. അവസാന പന്തുകളില്‍ തകർത്തടിച്ച ഡോക്കറൽ നേരിട്ട ഒൻപതു പന്തുകളിൽ അഞ്ചും സിക്സർ പറത്തി പുറത്താകാതെനിന്നു. ഇതോടെ അയർലൻഡ് കൂറ്റൻ സ്കോറിലെത്തി. ഒമാനി ബോളർ ഷക്കീൽ അഹമ്മദ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ആമിർ കലീം (29 പന്തിൽ 50) അർധസെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. അമീറിനു പുറമേ 37 പന്തിൽ 46 റൺസെടുത്ത ഹമ്മദ് മിർസ മാത്രമാണ് ഒമാൻ നിരയിൽ തിളങ്ങിയത്. എട്ട് ഒമാൻ ബാറ്റർമാർ രണ്ടക്കം കടക്കാതെ മടങ്ങി. അയർലൻഡിനായി ജോഷ് ലിറ്റിൽ മൂന്നും മാത്യു ഹംഫ്രെയ്സ്, ബാരി മക്കാർത്തി എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

മറ്റൊരു മത്സരത്തിൽ സ്കോട്‍ലൻഡിനെതിരെ ഇംഗ്ലണ്ട് അഞ്ചുവിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത സ്കോട്ട്ലൻഡ് 19.4 ഓവറിൽ 152 റൺസെടുത്തു. മറുപടിയിൽ ഇംഗ്ലണ്ട് 18.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ADVERTISEMENT Go AD-FREE English Summary:
Ireland secured a dominant victory over Oman in the T20 World Cup, winning by 96 runs in a high-scoring match.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161864