search

ചായക്കടയിലെ തർക്കം: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു; അക്രമി പിടിയിൽ

cy520520 2026-2-14 22:07:14 views 1176
  



കോഴിക്കോട്∙ കോഴിക്കോട് ടൗൺ എസ്ഐയെ അക്രമി കുത്തിപ്പരുക്കേൽപ്പിച്ചു. ടൗൺ സ്റ്റേഷന് മുന്നിലുള്ള ഹോട്ടലിൽനിന്ന് ചായ കുടിച്ചശേഷം പുറത്തേക്ക് ഇറങ്ങുമ്പോഴാണ് എസ്ഐ ഷാഫിക്ക് കുത്തേറ്റത്. നിരവധി കേസുകളിൽ പ്രതിയായ പ്രമോദ് എന്നയാളാണ് എസ്ഐയെ ആക്രമിച്ചത്. ഹോട്ടലിലെ ചായയുടെ ഗുണനിലവാരം സംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
What you should read next

  • പുന്നപ്രയിൽ പതിനാലുകാരിക്ക് ക്രൂരപീഡനം; പിതാവും അടുത്ത ബന്ധുക്കളും അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       


ഹോട്ടലിലെത്തിയ പ്രമോദ് ചായ നല്ലതല്ലെന്ന് പറഞ്ഞ് ഹോട്ടലിലെ ജീവനക്കാരുമായി തർക്കമുണ്ടാക്കി. ഈ സമയം അവിടെ ഉണ്ടായിരുന്ന എസ്ഐ ഷാഫി പ്രശ്നത്തിൽ ഇടപെടുകയും പ്രമോദിനോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രമോദ് ഷാഫി പുറത്തിറങ്ങിയപ്പോൾ പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു. എസ്ഐയുടെ വയറിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
JUST IN


  • 2 MINUTES AGO   ചായക്കടയിലെ തർക്കം: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു; അക്രമി പിടിയിൽ Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   ‘സാഹചര്യം ഗുരുതരം: കേരളത്തിൽ വേനൽ കൂടുന്നു, ശൈത്യകാലം ചുരുങ്ങുന്നു; വരാനിരിക്കുന്നത് വലിയ പ്രതിസന്ധി’ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 42 MINUTES AGO   വന്ദേഭാരത് ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ, തെളിവായി സിസിടിവി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
A Town SI was stabbed in Kozhikode over a dispute regarding tea quality at a hotel. The accused, Pramod, has been taken into police custody.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164725