search

‘4 കുഞ്ഞുങ്ങൾക്ക് ജീവൻ കിട്ടിയില്ലേ’; ആലിന്റെ അവയവദാനം, കുടുംബം ഒന്നിച്ചെടുത്ത തീരുമാനം

deltin33 3 hour(s) ago views 485
  



പത്തനംതിട്ട∙ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിനു കുടുംബത്തിന് പൂർണ സമ്മതമായിരുന്നെന്ന് മുത്തച്ഛനും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ റെജി ശാമുവേൽ. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 9 മാസം മാത്രം പ്രായമുള്ള ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ്.
What you should read next

  • ‘പൊലീസും ജനങ്ങളും നന്നായി സഹായിച്ചു; അവയവങ്ങളുമായി കൃത്യസമയത്ത് തിരുവനന്തപുരത്തെത്തി’ Latest News
      

         
    •   
         
    •   
        
       


‘‘ആലിൻ തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ലായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ മകൻ എന്നെ വിളിച്ചു. അവയവദാനത്തിന് ഞങ്ങൾ സമ്മതം അറിയിച്ചു, അച്ഛന്റെ അഭിപ്രായം എന്താണെന്നു ചോദിച്ചു. പൂർണ സമ്മതമാണെന്നു ഞാൻ പറ‍ഞ്ഞു. ഞങ്ങളുടെ ഒരു കുഞ്ഞ് പോയപ്പോൾ നാല് കുഞ്ഞുങ്ങൾക്ക് ജീവൻ കിട്ടി. 4 കൊച്ചു മക്കളുണ്ടായി’’– റെജി ശാമുവേൽ പറഞ്ഞു.

ഞായർ രാവിലെ മൃതദേഹം വീട്ടിൽ കൊണ്ടുവരും. 5 മണിയോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ സംസ്കാരം നടക്കും. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.

അപകടത്തിൽ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജൻ ജോണിനും പരുക്കേറ്റിരുന്നു. ആലിനെ ആറിനു കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. രാത്രിയിൽ ഹെലികോപ്റ്റർ യാത്ര പ്രായോഗികമല്ലാത്തതിനാൽ റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്. കൊച്ചിയിൽനിന്ന് രാത്രി 7.10ന് പുറപ്പെട്ട് 10.32ന് കിംസ് ആശുപത്രിയിലെത്തി. ആലിന്റെ പിതാവ് അരുൺ ഏബ്രഹാം മല്ലപ്പള്ളിയിൽ അക്ഷയകേന്ദ്രം നടത്തുകയാണ്. മാതാവ് ഷെറിൻ അധ്യാപികയാണ്. ADVERTISEMENT Go AD-FREE

ആലിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നൽകിയത്. സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും എസ്‌എടി ആശുപത്രിയിലുള്ള 10 വയസ്സുള്ള കുട്ടിക്ക് നൽകും. കു‍ഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നൽകുന്നത്. നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. ഹൃദയ വാൽവ് സ്വീകരിക്കുന്നയാളിനെ പിന്നീടു മാത്രമേ തീരുമാനിക്കൂ.
JUST IN


  • 1 MINUTE AGO   ‘4 കുഞ്ഞുങ്ങൾക്ക് ജീവൻ കിട്ടിയില്ലേ’; ആലിന്റെ അവയവദാനം, കുടുംബം ഒന്നിച്ചെടുത്ത തീരുമാനം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 8 MINUTES AGO   അപൂർവമായിരുന്നു ഈ ‘സ്നേഹം’; നാടിനെ ദുഃഖത്തിലാക്കി റിവാൾഡോയുടെ വിയോഗം Wayanad
      

         
    •   
         
    •   
        
       

  • 1 HOUR 18 MINUTES AGO   സദ്യയ്ക്ക് പപ്പടം വിളമ്പിയില്ല; വിവാഹസൽക്കാരത്തിൽ അടിയോടടി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
\“4 Children Got a New Life\“: The family of 9-month-old Alin Sherin Abraham, Kerala\“s youngest organ donor, made the brave decision to donate her organs after a tragic accident, giving a new life to four other children.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470800