search

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവ് അറസ്റ്റിൽ

LHC0088 Yesterday 22:06 views 508
  



കൊച്ചി ∙ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് യുവതിയുടെ പക്കൽനിന്ന് പണം തട്ടുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസിനെയാണ് (28) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തിയ പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലൈംഗികമായി ഉപദ്രവിക്കുകയും ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവൻ സ്വർണവും 1,00,000 രൂപയും തട്ടിയെടുക്കുകയായിരുന്നു.

സ്വർണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ടിടിആർ ആയി ആൾമാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷൊർണൂർ പൊലീസ് സ്‌റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. English Summary:
A man was arrested in Kochi for cheating a young woman of money and gold by promising to start a business with her and also sexually assaulting her. The accused, Niyas, allegedly used a marriage proposal to exploit the victim, who was already divorced, over a period of time.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159336