search

ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളജിൽ, കയ്യിൽ സ്‌റ്റെതസ്‌കോപ്പ്; യുവതി കസ്റ്റഡിയിൽ

cy520520 2 hour(s) ago views 827
  



തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍. ന്യൂറോ സര്‍ജന്‍ എന്ന വ്യാജേനയാണ് സൂപ്പര്‍ സ്‌പെഷ്യൽറ്റി വാര്‍ഡില്‍ ഇവര്‍ എത്തിയത്. സംശയം തോന്നി സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് താനെന്നും പേരൂര്‍ക്കടയിലാണു താമസിക്കുന്നതെന്നും യുവതി പറഞ്ഞു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇവർ കൊല്ലം സ്വദേശിയാണെന്നാണ് മനസ്സിലായിരിക്കുന്നത്. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.  
What you should read next

  • LIVE പുതുചരിത്രമായി ആലിൻ; പ്രായം കുറഞ്ഞ അവയവദാതാവ്, നിരവധിപേർക്ക് ജീവിതം, ആംബുലൻസ് പുറപ്പെട്ടു Latest News
      

         
    •   
         
    •   
        
       


ഇന്ന് രാവിലെയാണ് ഇവര്‍ സ്‌റ്റെതസ്‌കോപ്പ് ഉള്‍പ്പെടെ ഡോക്ടര്‍ വേഷത്തില്‍ ആശുപത്രിയില്‍ എത്തിയത്. സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ മറ്റു ഡോക്ടര്‍മാരെ വിവരമറിയിച്ചു. ഇങ്ങനെ ഒരു ഡോക്ടര്‍ ഇല്ലെന്ന് അവര്‍ പറഞ്ഞതോടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.  

വേഷം മാറി പുറത്തിറങ്ങി ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വനിതാ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് ശ്രീചിത്രയിലാണ് ജോലി ചെയ്യുന്നതെന്നു ഇവര്‍ പറഞ്ഞെങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.  
Just in
JUST IN


  • 8 MINUTES AGO   സൂര്യൻ ഉദിക്കുംമുൻപ് വീട്ടമ്മമാരുടെ അക്കൗണ്ടിൽ 5000 രൂപ; അമ്പരിപ്പിച്ച് സ്റ്റാലിൻ, തോൽവി ഉറപ്പെന്ന് പ്രതിപക്ഷം Personal Finance
      

         
    •   
         
    •   
        
       

  • 10 MINUTES AGO   ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളജിൽ, കയ്യിൽ സ്‌റ്റെതസ്‌കോപ്പ്; യുവതി കസ്റ്റഡിയിൽ Latest News
      

         
    •   
         
    •   
        
       

  • 30 MINUTES AGO   LIVE പുതുചരിത്രമായി ആലിൻ; പ്രായം കുറഞ്ഞ അവയവദാതാവ്, നിരവധിപേർക്ക് ജീവിതം, ആംബുലൻസ് പുറപ്പെട്ടു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Woman impersonates doctor, caught at Medical College Hospital in Thiruvananthapuram. She posed as neuro surgeon in super specialty ward before security detained her.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156966