search

ഹൃദയഭേദകം ഈ കാഴ്ച; അമ്മയുടെ ജീവൻ പോയതറിയാതെ അമ്മിഞ്ഞപ്പാൽ നുകരാൻ ശ്രമിക്കുന്ന വെരുകിൻ കുഞ്ഞ്

LHC0088 5 hour(s) ago views 582
  



മമ്പാട് ∙ അമ്മയുടെ ജീവൻ പോയതറിയാതെ അമ്മിഞ്ഞപ്പാൽ നുകരാൻ ശ്രമിക്കുന്ന വെരുകിൻ കുഞ്ഞ്. പാൽ കിട്ടാത്തതിനാൽ വിശന്ന് കരയുകയും ഇടയ്ക്കിടെ കൈകൊണ്ട് അമ്മയെ ദേഹത്ത് തട്ടി എഴുന്നേൽപിക്കാനും ശ്രമിക്കുന്നു. വിഫലമാകുമ്പോൾ ഓടി മരത്തിൽ കയറും. വീണ്ടും വന്ന് പാൽ കുടിക്കാൻ ശ്രമം തുടരും. മമ്പാട് നടുവക്കാട് ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 10.45ന് ആണ് ഈ ദയനീയ കഴ്ച നാട്ടുകാർ കണ്ടത്. വിവരം എമർജൻസി റെസ്ക്യൂ സേനയിലെ ഷഹബാൻ മമ്പാടിനെ അറിയിച്ചു. ഷഹബാൻ സ്ഥലത്തെത്തി ജഡത്തിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തി. വനപാലകരുടെ അനുവാദത്തോടെ തള്ളയുടെ ജഡം കുഴിച്ചിട്ടു. കുഞ്ഞിനെ എടക്കോട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. ആരോഗ്യം മെച്ചപ്പെട്ട ശേഷം കാട്ടിൽ വിട്ടയയ്ക്കും. English Summary:
An orphaned civet kitten in Mambad, Kerala was found desperately trying to nurse from its deceased mother. The distressed cub continued to seek sustenance, highlighting a poignant wildlife rescue situation in the region.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159229