search

വിഴിഞ്ഞം മാതൃകയിൽ കൊല്ലവും; തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ മേഖലയ്ക്ക്, വൻ വികസനം വരുന്നെന്ന് സർക്കാർ

deltin33 5 hour(s) ago views 360
  



കൊല്ലം ∙ വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിനു കൈമാറിയ മാതൃകയിൽ കൊല്ലം തുറമുഖവും പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നു. ഇതിനു കഴിഞ്ഞ മന്ത്രിസഭാ യോഗം അനുമതി നൽകിയതോടെ വൻ വികസനം ഉണ്ടാകുമെന്നു കേരള മാരി ടൈം ബോർഡ് പ്രതീക്ഷിക്കുമ്പോൾ സ്വകാര്യവത്ക്കരണത്തിനെതിരെ പ്രതിഷേധവും ഉയർന്നു. 56 കോടി ചെലവാക്കി നിർമിച്ച ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിൽ നിന്നു സർക്കാർ പിൻവാങ്ങി സഹകരണ സ്ഥാപനത്തിനു കൈമാറാൻ തീരുമാനിച്ചത് അടുത്തിടെയാണ്.

തുറമുഖത്തിന്റെ ഉടമസ്ഥത നിലനിർത്തിക്കൊണ്ട് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ആലോചിക്കുന്നത്. മന്ത്രിസഭാ തീരുമാനം ഉണ്ടായെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങാൻ രണ്ടാഴ്ചയെങ്കിലും കഴിയുമെന്നാണ് കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റം ചട്ടം അതിനു പിന്നാലെ വന്നേക്കാം. അതിനാൽ, വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി ടെൻഡർ നടപടികളിലേക്ക് കടക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും.

വിഴിഞ്ഞം തുറമുഖം 40 വർഷത്തേക്ക് കൈമാറിയതു പോലെ കൊല്ലം തുറമുഖവും 40–45 വർഷത്തേക്ക് കരാർ നൽകാനാണ് ആലോചിക്കുന്നത്. ആവശ്യമായ നിർമാണം, അതിന്റെ സാമ്പത്തികച്ചെലവ്, പ്രവർത്തനം എന്നിവ നടത്തുകയും കരാർ കാലാവധി പൂർത്തിയാകുമ്പോൾ തിരികെ വിട്ടുനൽകുന്ന വിധത്തിലാണ് പദ്ധതി ആലോചിക്കുന്നത്. വിഴിഞ്ഞം കൈമാറുമ്പോൾ ഉണ്ടായിരുന്ന അവസ്ഥയല്ല കൊല്ലം തുറമുഖത്തുള്ളത്. വാർഫ്, 7–8 മീറ്റർ ആഴം, യന്ത്രസാമഗ്രികൾ, യാഡ്, വെയർ ഹൗസ്, യന്ത്ര സാമഗ്രികൾ, ഇമിഗ്രേഷൻ ചെക്ക് പോയിന്റ്, കസ്റ്റംസ് തുടങ്ങി പ്രവർത്തനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും കൊല്ലം തുറമുഖത്ത് ഉണ്ട്. എന്നാൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരിങ്കല്ല് കൊണ്ടുപോകുന്നതിന് എത്തിയ ചരക്കു കപ്പൽ അല്ലാതെ ഒരു ദശാബ്ദത്തിനിടയിൽ ചരക്കു കപ്പലുകൾ തുറമുഖത്ത് എത്തിയിട്ടില്ല. ക്രൂസ് കപ്പൽ, കന്യാകുമാരിയിലേക്ക് വിനോദ സഞ്ചാര കപ്പൽ തുടങ്ങിയ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വലിയ പ്രതീക്ഷ ADVERTISEMENT Go AD-FREE

സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതോടെ കൂടുതൽ വികസനം സാധ്യമാകുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. ആഴം വർധിപ്പിക്കുന്നത് ഉൾപ്പെടെ കരാർ സ്ഥാപനത്തിനു നടത്താൻ കഴിയും. കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ക്രൂസ് സർവീസ് ആരംഭിക്കാൻ കഴിയും. ചരക്കു കപ്പലുകളും എത്തിക്കാൻ കഴിയും.

വിഴി‍ഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ‘ഫീഡർ പോർട്ട്’ ആയി മാറിയാൽ കൂടുതൽ ചരക്കുകപ്പലുകൾ എത്താനിടയുണ്ട്. ടൂറിസം വികസന പദ്ധതികൾ, മത്സ്യമേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ തുടങ്ങിയവയും ലക്ഷ്യമിടുന്നു. ഇതിനിടെ വെയർ ഹൗസ് 6 മാസത്തേക്കു സ്വകാര്യ കമ്പനിക്കു വാടകയ്ക്ക് നൽകാനും ആലോചിക്കുന്നുണ്ട്. ഇതിനു സ്വകാര്യ സ്ഥാപനം മാരിടൈം ബോർഡിനെ സമീപിച്ചിട്ടുണ്ട്. ADVERTISEMENT Go AD-FREE English Summary:
Kollam port development is set to proceed through a public-private partnership, following the Vizhinjam model to enhance its operational capabilities. While the Kerala Maritime Board anticipates significant growth in cargo and tourism, concerns about privatization have also emerged following the government\“s decision.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470270