search

കിം ജോങ് ഉൻ പിൻഗാമിയെ തിരഞ്ഞെടുത്തു; അടുത്ത ഭരണാധികാരി 13 കാരി മകൾ?

Chikheang 3 hour(s) ago views 885
  



പ്യോങ്‍യാങ്∙ ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ തന്റെ മകളെ പിൻഗാമിയായി തിരഞ്ഞെടുത്തുവെന്ന് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ മകളായ കിം ജൂ എ ആണ് അടുത്ത ഭരണാധികാരിയാകാൻ ഒരുങ്ങുന്നത്. ഏകദേശം 13 വയസ്സുള്ള കിം ജൂ എയെ പാർട്ടി കോൺഗ്രസിൽ പിൻഗാമിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.  
What you should read next

  • Live 12 വരെ 32.88% വോട്ട്; ഹിതപരിശോധനയും നടക്കുന്നു; ബംഗ്ലദേശ് ഇനി ആരു ഭരിക്കും? Latest News
      

         
    •   
         
    •   
        
       


ഈയിടെ ബെയ്ജിങ്ങിൽ നടന്ന സൈനിക പരേഡിൽ പിതാവിനോടൊപ്പം പങ്കെടുത്തതാണ് കിം ജൂ എയുടെ ആദ്യത്തെ ഔദ്യോഗിക വിദേശ സന്ദർശനം. ഔദ്യോഗിക ചടങ്ങുകളിൽ കിമ്മിനൊപ്പം തുല്യ പ്രാധാന്യത്തോടെയാണു കിം ജൂ എ പ്രത്യക്ഷപ്പെടുന്നത്. ചില ഭരണപരമായ നയങ്ങളിൽ മകൾ അഭിപ്രായം രേഖപ്പെടുത്തുന്നതായും സൂചനയുണ്ട്.
What you should read next

  • LIVE ‘ഹമാസ് പൂർണമായും ആയുധം താഴെ വയ്ക്കണം’: വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച Latest News
      

         
    •   
         
    •   
        
       


ഉത്തരകൊറിയയിൽ ഒരു പെൺകുട്ടിയെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത് വലിയ മാറ്റമായാണു നിരീക്ഷകർ കാണുന്നത്. കിമ്മിന് ഒരു മൂത്ത മകൻ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കിം ജൂ എയെ മാത്രമാണ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ ജൂ എ പങ്കെടുക്കുമോ എന്ന് രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്.  

അടുത്ത അഞ്ച് വർഷത്തെ രാജ്യത്തിന്റെ വിദേശനയവും ആണവ പദ്ധതികളും പാർട്ടി കോൺഗ്രസിലാകും തീരുമാനിക്കുക. ഡെന്നിസ് റോഡ്‌മാൻ എന്ന ബാസ്ക്കറ്റ്ബോൾ താരം 2013ലാണ് കിം ജൂ എയെ കുറിച്ച് ആദ്യമായി ലോകത്തോട് വെളിപ്പെടുത്തിയത്. 2022 മുതൽ ഉത്തരകൊറിയൻ മാധ്യമങ്ങളിൽ കിം ജൂ എ സജീവമാണ്. ADVERTISEMENT Go AD-FREE
Just in
JUST IN


  • 9 MINUTES AGO   ചിങ്ങവനം – എറണാകുളം പാതയിലെ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കും Kottayam
      

         
    •   
         
    •   
        
       

  • 15 MINUTES AGO   കിം ജോങ് ഉൻ പിൻഗാമിയെ തിരഞ്ഞെടുത്തു; അടുത്ത ഭരണാധികാരി 13 കാരി മകൾ? Latest News
      

         
    •   
         
    •   
        
       

  • 42 MINUTES AGO   ഞങ്ങൾക്ക് സ്ട്രൈക്കില്ല! പൊതുപണിമുടക്ക് ദിനത്തിലെ കാഴ്ചകൾ Kottayam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
North Korea successor: South Korean intelligence agency reports that North Korean Supreme Leader Kim Jong Un has chosen his daughter as his successor. Kim Jong Un\“s daughter, Kim Ju Ae, is being prepared to become the next ruler. It is reported that Kim Ju Ae, who is approximately 13 years old, will be announced as the successor at the Party Congress.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160598