search

ആദ്യം നിയമം മാറ്റട്ടെ: വിവാദ ആക്ഷനിൽ പാക്ക് താരത്തെ പിന്തുണച്ച് അശ്വിൻ, ഇന്ത്യന്‍ താരത്തിന്റെ വാദവും തള്ളി

deltin33 3 hour(s) ago views 454
  



ചെന്നൈ∙ വിവാദ ബോളിങ് ആക്ഷന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന പാക്കിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആര്‍. അശ്വിൻ. യുഎസിനെതിരെയായിരുന്നു താരിഖിന്റെ ലോകകപ്പിലെ അരങ്ങേറ്റ മത്സരം. നാലോവറിൽ 27 റൺസ് വിട്ടുകൊടുത്ത താരിഖ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ക്രീസിലെത്തിയശേഷം കുറച്ചുനേരം താമസിപ്പിച്ച ശേഷം പന്തെറിയുന്ന താരിഖിന്റെ ആക്ഷൻ പാക്കിസ്ഥാനു തലവേദനയാണ്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ താരിഖിന്റെ പ്രകടനം എങ്ങനെയാകും എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

  • ഒന്നല്ല, രണ്ട് സൂപ്പർ ഓവറുകൾ, ഒടുവിൽ പൊരുതി വീണ് അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിജയം Cricket
      

         
    •   
         
    •   
        
       


ലോകകപ്പിൽ താരിഖിന്റെ ബോളിങ്ങിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ശ്രീവത്സ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. താരിഖിന്റെ ആക്ഷന്റെ കാര്യത്തിൽ പരാതിയില്ലെങ്കിലും പന്തെറിയും മുൻപ് കുറച്ചുനേരം നിൽക്കുന്നതു അംഗീകരിക്കാൻ സാധിക്കില്ലെന്നാണു ഗോസ്വാമിയുടെ നിലപാട്. ‘‘പെനാൽറ്റി കിക്ക് എടുക്കാൻ റൺ– അപ് തുടങ്ങിയശേഷം താരം നിൽക്കുന്നത് ഫുട്ബോളിൽപോലും അനുവദിക്കില്ല. ഇതെങ്ങനെ ശരിയാകും. ആക്ഷൻ കുഴപ്പമില്ല, പക്ഷേ ഇടയ്ക്കു വരുന്ന ഇടവേള എന്തിനാണ്?പന്ത് എറിയുന്നതിന് തൊട്ടുമുൻപാണ് ഇതു ചെയ്യുന്നത്. അതു തുടരാൻ സാധിക്കില്ല.’’– ശ്രീവത്സ് ഗോസ്വാമി താരിഖിന്റെ വി‍ഡിയോ പങ്കുവച്ച് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

  • അണുബാധയുണ്ടായിട്ടും കളിച്ചു, ഇന്ത്യൻ യുവതാരം ആശുപത്രിയിൽ, ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും Cricket
      

         
    •   
         
    •   
        
       


അതേസമയം ശ്രീവത്സിനു മറുപടിയുമായെത്തിയ അശ്വിൻ, പാക്ക് സ്പിന്നറെ അനുകൂലിച്ചാണു പ്രതികരിച്ചത്. ബാറ്റർമാരുടെ കാര്യത്തിൽ ആനുകൂല്യങ്ങൾ ഏറെയുള്ളപ്പോൾ ബോളറെ പഴിക്കേണ്ടതില്ലെന്നാണ് അശ്വിന്റെ നിലപാട്.‘‘ബാറ്റര്‍മാര്‍ക്ക് ബോളറെയോ അമ്പയറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് ഹിറ്റ് കളിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ഒരു ബോളര്‍ക്ക് തന്റെ കൈ മാറ്റണമെങ്കില്‍ അമ്പയറോട് അനുവാദം ചോദിക്കേണ്ടി വരുന്നു. ആദ്യം മാറ്റേണ്ടത് അതുപോലുള്ള നിയമങ്ങളാണ്’’– അശ്വിന്‍ എക്സിൽ കുറിച്ചു.

ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീന്‍ ഒരു മത്സരത്തിനിടെ താരിഖിന്റെ ആക്ഷനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒന്നിലേറെ തവണ പരാതികൾ പോയെങ്കിലും താരിഖിന് പന്തെറിയുന്നതിൽനിന്ന് വിലക്കു നേരിടേണ്ടിവന്നിട്ടില്ല. കയ്യുടെ പ്രത്യേക അവസ്ഥ കാരണമാണ് ബോളിങ് ആക്ഷനിൽ പരാതി ഉയരുന്നതെന്നാണ് ഉസ്മാന്‍ താരിഖ് മുൻപ് ഇതിനെക്കുറിച്ചു പ്രതികരിച്ചത്.


Agree football doesn’t allow it!

While the batter can be allowed to switch hit or reverse without informing the umpire or bowler, after him/her commits to start batting on one side, why are the restrictions only limited to the bowler?

In fact the bowler isn’t allowed to change… https://t.co/AOV4OKhwcL— Ashwin (@ashwinravi99) February 11, 2026
ADVERTISEMENT Go AD-FREE English Summary:
Usman Tariq\“s controversial bowling action is drawing attention. R Ashwin has come out in support of the Pakistan spinner, defending his unique bowling style amidst criticism.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469830