നരേന്ദ്ര മോദിയുടെ ബാല്യകാല വിവാഹവുമായി ബന്ധപ്പെട്ട് യശോദബെൻ, പ്രധാനമന്ത്രി തങ്ങളുടെ വിവാഹത്തിന്റെ എല്ലാ തെളിവുകളും നശിപ്പിച്ചുവെന്ന് ആരോപിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് യശോദബെന്നിന്റെ ഒരു ഫോട്ടോയും നീണ്ട ഒരു റിപ്പോർട്ടും ഉൾപ്പെടുന്ന \“ദി ഇന്ത്യൻ എക്‌സ്പ്രസ്\“ നൽകിയ പത്രവാർത്തയെന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.
∙ അന്വേഷണം
വൈറൽ സ്ക്രീൻഷോട്ടിലുള്ള 2015 നവംബർ 30 എന്ന തീയതിയിലുള്ള ഇന്ത്യൻ എക്സ്പ്രസ് പത്രം പരിശോധിച്ചപ്പോൾ ഇത്തരമൊരു തലക്കെട്ടോ റിപ്പോർട്ടോ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായി. മറ്റ് വാർത്തകളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.കൂടാതെ വൈറൽ പത്രകട്ടിങ്ങിന്റെ ഒരുവശത്തായി ദി ഇന്ത്യൻ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വിലാസം \“WWW.INDIANEXPRES.COM\“എന്ന് നൽകിയിരിക്കുന്നത് കാണാം. ഇത് തെറ്റായാണ് നൽകിയിരിക്കുന്നത്. കാരണം ഇന്‍ഡ്യൻ എക്‌സ്പ്രസ് പത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം WWW.INDIANEXPRESS.COM എന്നാണ്. ഇത് യഥാർത്ഥ പത്രത്തിന്റെ പേജ് എഡിറ്റ് ചെയ്ത് വൈറൽ ഉള്ളടക്കം ചേർത്താണ് സ്ക്രീൻഷോട്ട് നിർമിച്ചതെന്ന സൂചന നൽകി.
വൈറൽ കട്ടിങ്ങിൽ ഉപയോഗിച്ചിരിക്കുന്ന യശോദബെന്നിന്റെ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ 2014 നവംബർ 25 ലെ ഒരു റിപ്പോർട്ടിൽ നിന്ന് സമാന ചിത്രം കണ്ടെത്തി. തനിക്ക് നൽകിയിട്ടുള്ള സുരക്ഷയെക്കുറിച്ച് വിശദീകരണം തേടി വിവരാവകാശ നിയമപ്രകാരം യശോദാബെൻ മെഹ്‌സാന പൊലീസിൽ ഒരു വിവരാവകാശ അപേക്ഷ സമർപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഈ റിപ്പോർട്ട്. എഎഫ്‌പിക്കാണ് ചിത്രത്തിന്റെ ക്രെഡിറ്റ് നൽകിയിട്ടുള്ളത്. ADVERTISEMENT Go AD-FREE
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഡിയോ റിപ്പോർട്ടും ലഭിച്ചു. പൊതുഗതാഗതത്തിലോ ഇരുചക്ര വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും പിന്തുടരുന്നത് തനിക്ക് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്നും സുരക്ഷാ പരിരക്ഷ കൂടാതെ തനിക്ക് അർഹമായ മറ്റ് സൗകര്യങ്ങളും നിലവിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ എന്താണെന്നും അറിയാനാണ് അവർ വിവരാവകാശ അപേക്ഷ നൽകിയതെന്നാണ് വിഡിയോയിലുള്ളത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് നരേന്ദ്ര മോദി തങ്ങളുടെ വിവാഹത്തിന്റെ തെളിവുകൾ നശിപ്പിച്ചതായി ആരോപിച്ച് യശോദബെൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് വ്യക്തമായി. ADVERTISEMENT Go AD-FREE
∙ വസ്‌തുത
വിവാഹ രേഖകൾ നരേന്ദ്ര മോദി നശിപ്പിച്ചതായി യശോദ ബെൻ ആരോപിച്ചെന്ന പ്രചാരണം വ്യാജമാണ്. കൃത്രിമമായി നിർമിച്ച വാർത്താ സ്ക്രീൻഷോട്ടാണ് പ്രചരിപ്പിക്കുന്നത്. ADVERTISEMENT GO AD-FREE English Summary:
Fake news about Yashodaben, Narendra Modi\“s wife, claiming he destroyed marriage proof is circulating widely. An investigation reveals the viral screenshot is fabricated and the Indian Express website address in the clipping is incorrect, indicating manipulation. |