search

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 34 പേർക്കു പരുക്ക്, ഗതാഗത തടസ്സം

Chikheang The day before yesterday 11:53 views 551
  



കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരായ 34 പേർക്കു പരുക്കേറ്റു. ഇതിൽ ചെറിയ പരുക്കുളളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചുരത്തിൽ ആറ് എഴ് വളവിന് ഇടയിൽ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചുരം ഇറങ്ങിവന്ന ബസും എതിർവശത്ത് വന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് ചുരത്തിൽ ഒറ്റവരി ഗതാഗതം മാത്രം സാധ്യമായതിനാൽ രാവിലെ നേരിയ ഗതാഗതതടസ്സം അനുഭവപ്പെട്ടു. അടിവാരത്ത് നിന്ന് ക്രെയിൻ എത്തിച്ച് വാഹനങ്ങൾ നീക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ചുരത്തിൽ ഗതാഗത തടസ്സം നീളാൻ ഇടയുണ്ടെന്നാണ് വിവരം. English Summary:
Thamarassery Pass Accident: A KSRTC bus and a lorry collided on the Thamarassery pass, resulting in injuries to 34 bus passengers. The accident caused a traffic disruption on the pass, with efforts underway to clear the vehicles.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161628