കാസർകോട് ∙ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാസർകോട് ജനറൽ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
What you should read next
- സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ആത്മഹത്യ ചെയ്തു; തൂങ്ങിമരിച്ചത് വാടക മുറിയിൽ Latest News
ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ഗംഗാധരൻ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് ചിന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ പ്രശ്നങ്ങളൊന്നുമില്ല. ജനുവരി 25നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുൻപാണ് ചിന്നു അവസാനമായി ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. MORE UPDATES
LIVE UPDATES
SHOW MORE
∙ അന്വേഷണം പുരോഗമിക്കുന്നു ADVERTISEMENT Go AD-FREE
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചിന്നുവിന്റെ സുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചിന്നുവിന്റെയും യുവാവിന്റെയും മൊബൈൽ ഫോൺ സൈബർ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. ആത്മഹത്യയ്ക്ക് യുവാവ് പ്രേരിപ്പിച്ചിരുന്നോ എന്നതുൾപ്പെടെ അന്വേഷിക്കുകയാണ്. ഇന്നലെ രാത്രി ആൺസുഹൃത്തിനെ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആൺസുഹൃത്തുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ചിന്നു കുടുംബത്തിന് സൂചന നൽകിയിരുന്നു. ഇക്കാര്യം കുടുംബം പൊലീസിനെ അറിയിച്ചതോടെയാണ് ചിന്നുവിന്റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
What you should read next
- ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിൽ കണ്ടത് തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ് Latest News
ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇടയ്ക്ക് സുഹൃത്ത് ഫോണിൽ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോൺ എടുക്കാത്തതിനെ തുടർന്ന് മുറിയിൽ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചിന്നുവിനെ രക്ഷിക്കാനായില്ല.
ഇൻസ്റ്റഗ്രാം അടക്കം നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്നു ചിന്നു പാപ്പു. ഇവർക്ക് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ചിന്നു പാപ്പു ഒരു മാസം മുൻപ് വിവാഹമോചിതയായിരുന്നു. നാലു വയസുള്ള ഒരു കുട്ടിയുണ്ട്.
What you should read next
- ‘മരിക്കാൻ പേടിയാണ്, കാരണക്കാർ രണ്ടാം ഭാര്യയും അമ്മയും’; വിഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി യുവാവ് Latest News
ADVERTISEMENT Go AD-FREE
∙ ചോദ്യങ്ങളുമായി ഫോളോവേഴ്സ്
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ വാർത്തയറിഞ്ഞ ഞെട്ടലിലാണ് ഫോളോവേഴ്സ്. ചിന്നുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കമന്റ് ബോക്സിൽ ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. എന്തിനാണ് ആത്മഹത്യ ചെയ്തതെന്നത് ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. അതേസമയം ചിന്നുവിന്റെ മൊബൈൽഫോണും പൊലീസ് പരിശോധിക്കും. ഭർത്താവുമായി അകന്ന ശേഷമാണ് ചിന്നു കാസർകോട്ടേക്ക് താമസം മാറിയത്. പിന്നീട് മധൂർ സ്വദേശിയായ െപയിന്റിങ് ജോലി ചെയ്യുന്ന യുവാവുമായി സൗഹൃദത്തിലാവുകയായിരുന്നു. യുവാവും ഇടയ്ക്ക് ചിന്നുവിനൊപ്പം താമസിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) ADVERTISEMENT GO AD-FREE
JUST IN
-
6 MINUTES AGO നാഗർകോവിലിൽ നിന്നു തിരിച്ചയച്ച ചീഞ്ഞ മത്സ്യം പാലക്കാട് വഴി വീണ്ടും കേരളത്തിൽ; പിടിച്ചത് രണ്ടു ടൺ Palakkad
-
23 MINUTES AGO കേരള സർവകലാശാല യൂണിയൻ വി.സി അസാധുവാക്കി; പ്രതികാര നടപടിയെന്ന് എസ്എഫ്ഐ, പ്രതിഷേധത്തിൽ സംഘർഷം Latest News
-
50 MINUTES AGO ‘കൊറിയൻ സുഹൃത്ത് കഥയോ? പൊലീസിന് ലാഘവത്വം; മകളുടെ മരണത്തിൽ ഉത്തരവാദി ആരെന്ന് അറിയണം’ Latest News
VIEW MORE
English Summary:
Social Media Influencer Death : The Chinnu Pappu suicide case under investigation, police questioning her boyfriend. |