search

പിണറായി വിജയന്റെ ഭരണം മികച്ചതോ? ആരാകും അടുത്ത മുഖ്യമന്ത്രി: മനോരമ ന്യൂസ് ‘ഇലക്‌ഷൻ പൾസ്’ സർവേ

Chikheang 11 hour(s) ago views 544
  



കൊച്ചി∙ ഇടതു സർക്കാർ മാറണം എന്ന് 53.7% പേർ അഭിപ്രായപ്പെട്ട് മനോരമ ന്യൂസ് ന്യൂസ് ചാനൽ സി–വോട്ടർ വീക്ക്‌ലി സർവേ ‘ഇലക്‌ഷൻ പൾസി’ന്റെ ഫലം. നിയമസഭാ തിര‍ഞ്ഞെടുപ്പിനു മുന്നോടിയായി ആരംഭിച്ച സർവേയുടെ ആദ്യഫലങ്ങളാണിത്.
What you should read next

  • ഗൃഹസമ്പർക്ക പരിപാടി ‘ഏറ്റില്ലെ’ന്ന് സിപിഎം, ഡൽഹിയിലേക്കില്ലെന്ന് ശ്രീലേഖ; മീൻ വിവാദം തള്ളി ആനത്തലവട്ടത്തിന്റെ മകൻ – പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       


‘ഇടതുസർക്കാർ തുടരണോ?’ എന്ന ചോദ്യത്തിന് 40.3% വോട്ടർമാർ ‘തുടരണം’ എന്ന് അഭിപ്രായപ്പെട്ടു. 53.7% എതിരഭിപ്രായം രേഖപ്പെടുത്തി. 6.1% അഭിപ്രായം പറഞ്ഞില്ല. ഡിസംബറിൽ ഇതേ ചോദ്യമുന്നയിച്ചപ്പോൾ 45.9% തുടരണമെന്നും 49.8% മാറണമെന്നും ആണ് രേഖപ്പെടുത്തിയത്.
What you should read next

  • വി.ഡി.സതീശൻ വാർത്താതാരം; മനോരമ ന്യൂസ്മേക്കർ 2025 പ്രഖ്യാപിച്ചു Latest News
      

         
    •   
         
    •   
        
       


ശബരിമല സ്വർണക്കേസിലെ അന്വേഷണം നേർദിശയിലോ എന്നതിൽ 42.7% പേർ അല്ല എന്ന് അഭിപ്രായപ്പെട്ടു. 34.5% പേർ അന്വേഷണത്തിൽ തൃപ്തരാണ്. 22.8% അഭിപ്രായം പറഞ്ഞില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഇലക്‌ഷൻ വിഷയമാണോ – 41.9% ആണെന്നും 35.4% പേർ അല്ലെന്നും പറഞ്ഞു. 22.7% പേർ അഭിപ്രായം പറഞ്ഞില്ല.

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ റേറ്റിങ് ഇങ്ങനെ–31.2% പേർ ത‍ൃപ്തരും 45.5% പേർ അതൃപ്തരും. ജനപ്രിയതയിൽ സർവേയിൽ പങ്കെടുത്തവരിൽ 48.5 പേരും രാഹുൽ ഗാന്ധിക്കൊപ്പമാണ്. 20.8 പേർ മറ്റ് നേതാക്കളെ പിന്തുണച്ചു.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ പ്രകടനം നല്ലതാണെന്നു 27% പേർ അഭിപ്രായപ്പെട്ടപ്പോൾ 53.1% പേർ എതിരഭിപ്രായം രേഖപ്പെടുത്തി. അഭിപ്രായം പറയാത്തവരും ശരാശരി പ്രകടനമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി: വി.ഡി.സതീശൻ– 24.1, പിണറായി വിജയൻ– 22.4, ശശി തരൂർ–11.3

എല്ലാ ജില്ലകളിലും 18 വയസ്സിനു മുകളിൽ പ്രായമുള്ള മലയാളി വോട്ടർമാരുടെ പ്രതികരണമാണു സി–വോട്ടർ ശേഖരിച്ചത്.
JUST IN


  • 5 MINUTES AGO   ജർമനിയിൽ പ്രതിമാസം 1.08 ലക്ഷം രൂപ സ്റ്റൈപൻഡിൽ പരിശീലനം; പ്രധാന വിദ്യാഭ്യാസ വാർത്തകൾ Education News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   ‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം’; സിപിഎം നേതൃത്വത്തിനെതിരെ ബാനറുമായി ‘പയ്യന്നൂർ സഖാക്കൾ’ Latest News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 34 പേർക്കു പരുക്ക്, ഗതാഗത തടസ്സം Kozhikode
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Manorama News-C Voter ‘Election Pulse’ survey: The latest Manorama News-C Voter ‘Election Pulse’ survey reveals a notable Changes in Kerala and National Political Scenerio.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160613