search

ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിൽ കണ്ടത് തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ്

LHC0088 Yesterday 11:53 views 152
  



കാസര്‍കോട് ∙ തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് റൂമിലെത്തി നോക്കിയപ്പോഴാണ് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ചിന്നു പാപ്പുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് സുഹൃത്ത് മറ്റൊരാളോടൊപ്പം റൂമിലെത്തിയത്. തൂങ്ങിയ നിലയിൽ കണ്ടതോടെ ഇയാൾ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു എന്നാണ് വിവരം.
What you should read next

  • സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ആത്മഹത്യ ചെയ്തു; തൂങ്ങിമരിച്ചത് വാടക മുറിയിൽ Latest News
      

         
    •   
         
    •   
        
       


ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അടുത്തിടെയായി ആൺസുഹൃത്തും കൂടെ താമസിക്കുന്നുണ്ടായിരുന്നു. ആൺ സുഹൃത്ത് രാവിലെ ജോലിക്ക് പോയി. ഇടയ്ക്ക് ഫോൺ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും എടുക്കാതെ വന്നതോടെയാണ് സുഹൃത്തിനെയും കൂട്ടി ഇയാൾ റൂമിലെത്തിയത്. ചിന്നുവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
What you should read next

  • ‘മരിക്കാൻ പേടിയാണ്, കാരണക്കാർ രണ്ടാം ഭാര്യയും അമ്മയും’; വിഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി യുവാവ് Latest News
      

         
    •   
         
    •   
        
       


ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയെയാണ് (25) കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. കാസർകോട് ഭാഷാശൈലിയിലാണ് ചിന്നു വിഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷൻ വിഡിയോകളും ചെയ്തിരുന്നു.
What you should read next

  • സമ്പാദ്യമെല്ലാം നൽകി, വായ്പ വരെ തിരിച്ചടച്ചു; ‍കാമുകിയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെ ജിം പരിശീലകൻ ആത്മഹത്യ ചെയ്തു Latest News
      

         
    •   
         
    •   
        
       


ചിന്നുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. നാല് വയസ്സുള്ള മകൻ ചിന്നുവിന്റെ പിതാവിന്റെ കൂടെയാണ് താമസിക്കുന്നത്. ആദൂർ ആലന്തടുക്കയിലെ ഗംഗാധരനാണ് രേഷ്മയുടെ പിതാവ്. ADVERTISEMENT Go AD-FREE

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
JUST IN


  • 1 MINUTE AGO   ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിൽ കണ്ടത് തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ് Latest News
      

         
    •   
         
    •   
        
       

  • 47 MINUTES AGO   എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 5 MINUTES AGO   ട്രെയിൻ യാത്രാ ‘തന്ത്രത്തിനു’ പിന്നിൽ കേന്ദ്രം; പോറ്റിയെ കേറ്റിയേ പാടി ഉത്സവമൂഡിൽ കൗൺസിലർമാർ, മടക്കയാത്ര വിമാനത്തിൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Investigation Launched into the Death of Chinnu Pappu: Chinnu Pappu was found dead in her rented room in Kasaragod after a friend discovered her. Investigations are underway, and police are questioning her close friend following the incident.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158720