search

‘രാജ്യസുരക്ഷയ്ക്കും ലഹരിക്കെതിരെയും ചേർന്നു പ്രവർത്തിക്കും’: ഡോവലിന്റെ ചർച്ചകൾ വിജയം, ഇന്ത്യ–കാനഡ ബന്ധം സാധാരണനിലയിലേക്ക്

deltin33 Yesterday 11:53 views 803
  



ഒട്ടാവ ∙ രാജ്യസുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനം, രാജ്യാന്തര ക്രിമിനൽ പ്രവൃത്തികൾ തടയൽ എന്നിവയ്ക്കായി ഇന്ത്യയും കാനഡയും ചേർന്നു പ്രവർത്തിക്കും. ഇതുസംബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ സഹകരണത്തിനു ഇന്ത്യയും കാനഡയും തമ്മിൽ പദ്ധതിക്കായി പൊതുരേഖ തയാറാക്കി. 2023ലെ നയതന്ത്ര തർക്കത്തിനുശേഷം ഇന്ത്യ–കാനഡ ബന്ധം സാധാരണ നിലയിലേക്ക് എത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കാനഡയിൽ എത്തി ശനിയാഴ്ച നടത്തിയ ചർച്ചകളെ തുടർന്നാണ് സഹകരണം.
What you should read next

  • ‘ഈ യുദ്ധം അവസാനിപ്പിക്കാൻ ഡോണാൾഡ് ട്രംപിന് മാത്രമേ സാധിക്കൂ, സങ്കീർണ വിഷയങ്ങൾ സംസാരിക്കേണ്ടതുണ്ട്’ Latest News
      

         
    •   
         
    •   
        
       


അതേസമയം ഇന്ത്യയും കാനഡയും തമ്മിലുള്ള പതിവ് ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായിട്ടാണ് ഡോവൽ സന്ദർശനത്തിനെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള സഹകരണം എന്നിവയിൽ ചർച്ചകൾ തുടരാനും ഇന്ത്യയും കാനഡയും ധാരണയിലെത്തി.
What you should read next

  • ഉള്ളവരെല്ലാം യുദ്ധത്തിന് പോയി, റഷ്യയിൽ പണിയെടുക്കാൻ ആളില്ല, 1.1 കോടിപ്പേരെ വേണം, പുട്ടിന്റെ കണ്ണ് വീണ്ടും ഇന്ത്യയിലേക്ക് Business News
      

         
    •   
         
    •   
        
       


2023ൽ ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായപ്പോൾ ഖലിസ്ഥാൻ വിഘടനവാദിയായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ–കാനഡ ബന്ധം തകർന്നത്. കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നാണ് കാനഡ ആരോപിച്ചത.് തുടർന്നുള്ള മാസങ്ങളിൽ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കുന്ന അവസ്ഥയുണ്ടായിരുന്നു. ശേഷം മാർക്ക് കാർണി പ്രധാനമന്ത്രി ആയ ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും സാധാരണ നിലയിലേക്ക് എത്തിയത്.
  
Just in
JUST IN


  • 15 MINUTES AGO   ബന്ധുവിന്റെ വിവാഹത്തിനായി അവധിക്കെത്തിയ സഹോദരിയെ കൂട്ടിക്കൊണ്ടുവരുവെ അപകടം; അനിയന് പിന്നാലെ ചേച്ചിയും മരിച്ചു Kottayam
      

         
    •   
         
    •   
        
       

  • 20 MINUTES AGO   യുജി, പിജി പഠനം: സ്കോളർഷിപ്പിന് അപേക്ഷ 28 വരെ Education News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   ഇന്ത്യയ്ക്കെതിരെ കളിക്കണമെന്ന് അംഗങ്ങൾ, നഖ്‍വിയ്ക്ക് പിടിവാശി; ഐസിസിക്കു മുന്നിൽ മൂന്ന് ആവശ്യങ്ങളുമായി പിസിബി Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Illegal drug flow, cybersecurity: India,Canada agree on security and law enforcement work plan
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470138