കീവ് ∙ സങ്കീർണമായ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ യുക്രെയ്ൻ, റഷ്യൻ നേതാക്കൾ നേരിട്ട് ചർച്ച നടത്തേണ്ടതുണ്ടെന്നും ഈ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് മാത്രമേ സാധിക്കൂ എന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read ഭരണകൂട വിരുദ്ധ പ്രചാരണം, ഗൂഢാലോചന; നൊബേൽ പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിക്ക് 6 വർഷം തടവുശിക്ഷ
20 ഇന സമാധാന പദ്ധതിയിൽ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായിട്ടുണ്ടെങ്കിലും അതീവ സങ്കീർണമായ ചില വിഷയങ്ങൾ നേതാക്കൾ നേരിട്ട് സംസാരിക്കേണ്ടതുണ്ടെന്ന് ആൻഡ്രി സിബിഹ പറഞ്ഞു. ഡൊനെറ്റ്‌സ്കിന്റെ 20 ശതമാനം ഭാഗം വിട്ടുനൽകണമെന്ന റഷ്യയുടെ ആവശ്യം യുക്രെയ്ൻ നിരസിച്ചു. കൂടാതെ, റഷ്യയുടെ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രെയ്ൻ ആവശ്യപ്പെടുന്നുമുണ്ട്.
യുഎസിന്റെ നിർദേശ പ്രകാരം അടുത്ത റൗണ്ട് ചർച്ചകൾ മിയാമിയിൽ നടക്കും. ഇതിന് യുക്രെയ്ൻ സമ്മതം അറിയിച്ചിട്ടുണ്ട്. നാല് വർഷമായി തുടരുന്ന യുദ്ധത്തിൽ യുക്രെയ്നിന്റെ അഞ്ചിലൊന്ന് ഭാഗം ഇപ്പോൾ റഷ്യയുടെ കൈവശമാണ്.
JUST IN
1 MINUTE AGO ‘ഈ യുദ്ധം അവസാനിപ്പിക്കാൻ ഡോണാൾഡ് ട്രംപിന് മാത്രമേ സാധിക്കൂ, സങ്കീർണ വിഷയങ്ങൾ സംസാരിക്കേണ്ടതുണ്ട്’ Latest News
39 MINUTES AGO ‘എല്ലാ തായ് ജനതയുടേയും വിജയം’; തായ്‌ലൻഡിൽ അധികാരം ഉറപ്പിച്ച് അനുട്ടിൻ ചാൻവിരാകുൽ Latest News
2 HOURS 6 MINUTES AGO ഭരണകൂട വിരുദ്ധ പ്രചാരണം, ഗൂഢാലോചന; നൊബേൽ പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിക്ക് 6 വർഷം തടവുശിക്ഷ Latest News
VIEW MORE
English Summary:
Ukraine Seeks Direct Talks to End Conflict: Ukraine Russia peace talks require direct engagement between leaders, with the Ukrainian Foreign Minister suggesting only US President Donald Trump can end the conflict. While an agreement on most points of a 20-point peace plan is near, complex issues like the Donbas region and the Zaporizhzhia nuclear plant necessitate direct discussions.