ന്യൂഡൽഹി ∙ പടിഞ്ഞാറൻ ഡൽഹിയിൽ 3 പേരെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഞായറാഴ്ച നാലുമണിയോടെയാണ് പശ്ചിം വിഹാറിലെ ഫ്ലൈ ഓവറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഒരു സ്ത്രീയേയും രണ്ടു പുരുഷൻമാരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ബപ്രോള ഗ്രാമത്തിലെ രൺധീർ സിങ് (76), ശിവ് നരേഷ് സിംഗ് (47), ലക്ഷ്മി ദേവി (40) എന്നിവരാണ് മരിച്ചതെന്ന് കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് ഇവർ മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
What you should read next
കലിഫോർണിയയിൽ \“ഡെത്ത് ക്യാപ്\“ കൂൺ ഭീതി: നാല് മരണം; അതീവ ജാഗ്രതാ നിർദേശം US News
ഇന്നലെ വൈകിട്ട് പൊലീസിനു ലഭിച്ച ഫോൺ കോളിൽനിന്നുമാണ് കാറിലെ മരണം സംബന്ധിച്ചുള്ള വിവരം പുറത്തുവന്നത്. പാർക്ക് ചെയ്തിരിക്കുന്ന കാറിൽ മൂന്നുപേർ അബോധാവസ്ഥയിൽ ഇരിക്കുന്നതായിട്ടായിരുന്നു ലഭിച്ച വിവരം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബലംപ്രയോഗിച്ച് കാർ തുറന്നപ്പോഴാണ് മൂന്നുപേരും മരിച്ചതായി മനസ്സിലായത്. വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലാണ് രൺധീർ സിങ് ഇരുന്നത്. മറ്റു രണ്ടുപേരും പിൻസീറ്റിലായിരുന്നു.
കാറിൽനിന്നും പണവും സ്ത്രീയുടെ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒപ്പം ശീതളപാനീയത്തിന്റെ കുപ്പിയും ലഭിച്ചു. ഇതിൽ വിഷം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുകയുള്ളു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) ADVERTISEMENT Go AD-FREE
Just in
JUST IN
9 MINUTES AGO കാറിൽ അബോധാവസ്ഥയിൽ 3 പേരെന്ന് പൊലീസിന് ഫോൺ, പരിശോധന; കണ്ടെത്തിയത് മൃതദേഹങ്ങൾ Latest News
12 MINUTES AGO ബംഗ്ലദേശിന് നഷ്ടപരിഹാരം എന്തിന്? പിസിബിയെ തള്ളി ഐസിസി; ചർച്ച കഴിഞ്ഞിട്ടും പ്രഖ്യാപനമില്ല Cricket
18 MINUTES AGO തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രിയെ കാണാൻ ഡൽഹിക്ക് Thiruvananthapuram
VIEW MORE
English Summary:
Suicide delhi: Three people, including a woman, were found dead in a parked car in West Delhi\“s Paschim Vihar. Police suspect suicide by poisoning and are investigating the incident. Get the latest details on the identities of the deceased and the ongoing investigation.