search

‘അതൊരു ഡ്രോൺ ആണോ?’; പാക്കിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ബ്രഹ്മോസ് പതിക്കുന്ന പുതിയ വിഡിയോ പുറത്ത്

cy520520 Yesterday 11:53 views 1133
  



ഇസ്‌ലാമാബാദ് ∙ 2025 മേയ് 7ന് ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ വിവിധ ഇടങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പുതിയ വിഡിയോ പുറത്ത്. റാവൽപിണ്ടിയിലെ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിന്റെ വിഡിയോയാണ് പുറത്തായത്. വ്യോമത്താവളത്തിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് കരുതുന്നത്.
What you should read next

  • 500 കിലോമീറ്റര്‍ വരെ ആക്രമണം നടത്താം, 320 കോടിയുടെ ഇടപാട്; സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ Latest News
      

         
    •   
         
    •   
        
       


നൂർ ഖാൻ വ്യോമതാവളത്തിനു പുറത്തുനിന്നും എടുത്ത വിഡിയോയിൽ മിസൈൽ വ്യോമത്താവളത്തിൽ പതിച്ച് വലിയ സ്ഫോടനം ഉണ്ടാകുന്നത് കാണാനാവും. ആകാശത്തുനിന്നും മിസൈൽ പതിക്കുമ്പോൾ \“ഇതൊരു ഡ്രോൺ ആണോ?\“ എന്ന് വിഡിയോ പകർത്തുന്ന പാക്കിസ്ഥാനി ചോദിക്കുന്നതും കേൾക്കാനാകും. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയ്ക്കുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല.

അതേസമയം പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കാൻ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻപ് സ്ഥിരീകരിച്ചിരുന്നു. പാക്ക് വ്യോമതാവളങ്ങൾക്കു സുരക്ഷ നൽകിയിരുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്ക്രിയമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം.


Rawalpindi, Pakistan ; Second hit footage at Noor Khan Air Base by India\“s BrahMos long range supersonic cruise missile. #OperationSindoor pic.twitter.com/8LqDHvuYs5— Kanwaljit Arora (@mekarora) February 8, 2026


മേയ് 10 ന് കനത്ത സുരക്ഷയുള്ള പാക്കിസ്ഥാൻ വ്യോമസേനയുടെ നൂർ ഖാൻ വ്യോമതാവളത്തിൽ വൻനാശനഷ്ടമാണ് ഇന്ത്യ വരുത്തിയത്. ഒന്നിലധികം തവണ ഇവിടെ ആക്രമണം നടത്തി. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ADVERTISEMENT Go AD-FREE

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @mekarora എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

  ADVERTISEMENT Go AD-FREE
JUST IN


  • 44 MINUTES AGO   അനിയന് പിന്നാലെ ചേച്ചിയും മരിച്ചു; അപകടം ബന്ധുവിന്റെ വിവാഹത്തിനായി സഹോദരിയെ കൂട്ടിക്കൊണ്ടുവരുമ്പോൾ Kottayam
      

         
    •   
         
    •   
        
       

  • 49 MINUTES AGO   യുജി, പിജി പഠനം: സ്കോളർഷിപ്പിന് അപേക്ഷ 28 വരെ Education News
      

         
    •   
         
    •   
        
       

  • 1 HOUR 6 MINUTES AGO   ഇന്ത്യയ്ക്കെതിരെ കളിക്കണമെന്ന് അംഗങ്ങൾ, നഖ്‍വിയ്ക്ക് പിടിവാശി; ഐസിസിക്കു മുന്നിൽ മൂന്ന് ആവശ്യങ്ങളുമായി പിസിബി Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Brahmos attack on Nur Khan Airbase: The Brahmos attack on Nur Khan Airbase is newly captured in a video circulating on social media, showing a massive explosion at the Pakistani facility. This attack was part of India\“s \“Operation Sindoor,\“ a retaliatory measure for a prior terrorist incident in Pahalgam.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156852