search

തിരുവല്ലയില്‍ 5 സ്പാകളിൽ മിന്നൽ പരിശോധന; കസ്റ്റമർ ഇറങ്ങി ഓടി, പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനെന്ന് സൂചന

deltin33 Yesterday 11:52 views 241
  



തിരുവല്ല ∙ നഗരത്തിലെ സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായി ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം അഞ്ചു സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. രാമൻചിറയിൽ യോഗ, സ്പാ ലൈസൻസുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നു.
What you should read next

  • കസ്റ്റമറെ പിടിച്ചു നിർത്താൻ പരിശീലനം, തെറപ്പിസ്റ്റുകളുടെ ഫോട്ടോ കാണിക്കും; മസാജിങ് സെന്ററുകൾക്കു പിന്നിലെ ദുരൂഹ കഥകൾ Kozhikode
      

         
    •   
         
    •   
        
       


ഇറങ്ങി ഓടിയ കസ്റ്റമർ പൊലീസ് വകുപ്പിൽ ആലപ്പുഴയിൽ ജോലി ചെയ്യുകയാണെന്നു സൂചനയുണ്ട്. സ്പാ അടച്ചുപൂട്ടാൻ കത്തു നൽകും. രാമൻചിറയിലെ മറ്റാെരു സലൂണിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസൻസില്ലാതെയാണു പ്രവർത്തനം. മഞ്ഞാടിയിലെ മറ്റാെരു സ്പായും ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കു താമസിക്കാനുള്ള സൗകര്യമടക്കം നൽകിയിരുന്നു. മഞ്ഞാടിയിലെ മറ്റാെരു സ്പായും, മീന്തലക്കരയിലെ പീഡനം നടന്ന സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

∙ ഒളിവിലായിരുന്ന പ്രതി പിടിയിൽ

സ്പാ ആക്രമണക്കേസിൽ ഒളിവിലായിരുന്ന മറ്റൊരു പ്രതി കൂടി പൊലീസ് പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശിയായ കോഴിക്കോട്ടുപറമ്പിൽ റൊക്കൻ എന്നുവിളിക്കുന്ന പ്രശോഭ് (26) ആണു പിടിയിലായത്. കേസിലെ ഒന്നാം പ്രതി സുബിൻ അലക്സാണ്ടർ (38) രണ്ടാംപ്രതി ബെർലിൻദാസ് (27) മൂന്നാംപ്രതി വരുൺ എന്നു വിളിക്കുന്ന അഖിൽകുമാർ (36) എന്നിവരെ പ്രത്യേക അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സ്പാ ഉൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളെ (വെൽനെസ് സെന്റർ) നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിയമം കൊണ്ടുവരും. എല്ലാത്തരം ചികിത്സാരീതിയുള്ള വെൽനെസ് സെന്ററുകൾക്കും ബാധകമായ രീതിയിലാണു നിയമത്തിന്റെ കരടു തയാറാക്കുന്നത്.  – മന്ത്രി വീണാ ജോർജ്
  
JUST IN


  • 13 MINUTES AGO   സി.ജെ.റോയിയുടെ മരണം: കൊച്ചിയിലെ 3 സുഹൃത്തുക്കളിൽനിന്നും കർണാടക എസ്ഐടി വിവരം ശേഖരിച്ചു Latest News
      

         
    •   
         
    •   
        
       

  • 3 HOURS 35 MINUTES AGO   ബംഗ്ലദേശ് ഇന്ന് വിധിയെഴുതും; ആര് ഭരിക്കണമെന്ന് ആ 44 ശതമാനം തീരുമാനിക്കും, കനത്ത സുരക്ഷ Latest News
      

         
    •   
         
    •   
        
       

  • 4 HOURS 42 MINUTES AGO   LIVE ‘ഹമാസ് പൂർണമായും ആയുധം താഴെ വയ്ക്കണം’: വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Two More Surrender in Thiruvalla Spa Gang Rape Case: Pathanamthitta spa gang rape case sees two more accused surrender, bringing the total to six arrests. Search in spa\“s in Thiruvalla
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470270