കോഴിക്കോട് ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കു കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ വേദിയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയും ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും തമ്മിലുണ്ടായ ഉന്തുംതള്ളും പ്രവര്‍ത്തകർക്ക് കൗതുകമായി. സതീശന്റെ പ്രസംഗത്തിനു മുൻപ് കുറ്റ്യാടിയിലെ വേദിയിൽ ഷാഫി പറമ്പിൽ എംപിക്ക് സംസാരിക്കാൻ അവസരം ലഭിക്കാത്തതാണ് വേദിയിലെ നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയത്.
What you should read next
\“നാളെ മുതൽ എനിക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല; അതൊക്കെ സ്വീകരിക്കാൻ തയാറാണ്\“: ചോദ്യങ്ങളുമായി എ.സുരേഷ് Latest News
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, എം.കെ.രാഘവൻ എംപി എന്നിവർക്ക് പിന്നാലെ ഷാഫിയെ വിളിക്കുമെന്നാണ് കരുതിയതെങ്കിലും പകരം ജാഥാ ക്യാപ്റ്റനായ വി.ഡി.സതീശനെയാണ് ചടങ്ങിലെ അധ്യക്ഷൻ കൂടിയായ പ്രമോദ് കക്കട്ടിൽ വിളിച്ചത്. ഇതോടെ ഷാഫിയല്ലേ സംസാരിക്കേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ ചില നേതാക്കൾ പറയുന്നതിനിടെ ആശയക്കുഴപ്പത്തിൽ ഷാഫിയെ വിളിക്കാൻ പ്രമോദ് കക്കട്ടിൽ തുനിഞ്ഞു.
വി.ഡി.സതീശൻ പ്രസംഗം അവസാനിപ്പിച്ചതോടെ ഷാഫിയെ പ്രമോദ് ക്ഷണിക്കാനൊരുങ്ങി. ഇതോടെ ഷാഫി വീണ്ടും പ്രമോദിനെ തടയാൻ ഒരുങ്ങി. ഒടുവിൽ ‘ഷാഫി പറമ്പിൽ നിങ്ങളോട് പ്രസംഗിക്കും’ എന്ന് പ്രമോദ് മൈക്കിലൂടെ വിളിച്ചു പറയുകയായിരുന്നു. ‘പ്രസംഗിക്കുന്നില്ലെ’ന്ന് ആമുഖമായി പറഞ്ഞ് ‘ഒറ്റവാചകം പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടി എണ്ണിക്കൊളളൂ’ എന്ന ഒറ്റവരിയിൽ ഷാഫി തന്റെ പ്രസംഗവും അവസാനിപ്പിച്ചു.
What you should read next
‘റോഷി ചോരത്തിളപ്പുള്ള നേതാവ്; പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്’ Latest News
വേദിയിൽ നേതാക്കൾക്കിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഉന്തുംതള്ളും വിവാദമായതോടെ പ്രമോദ് കക്കട്ടിൽ തന്നെ വിശദീകരണവുമായി രംഗത്തുവന്നു. ജാഥാ ക്യാപ്റ്റൻ വേദിയിൽ എത്തിയാൽ ഉടൻ തന്നെ അദ്ദേഹത്തിന് അവസരം നൽകുന്നതാണ് കീഴ്‌വഴക്കമെന്നും അതാണ് ചെയ്തതെന്നുമായിരുന്നു പ്രമോദ് കക്കട്ടിലിന്റെ വിശദീകരണം. സമയം വൈകിയതു കൊണ്ടാണ് മാറ്റം വന്നതെന്നും പ്രമോദ് പറഞ്ഞു. വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒന്നര മണിക്കൂറോളം വൈകിയാണ് പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയത്. ADVERTISEMENT Go AD-FREE
അതേസമയം യാത്രയുടെ സൗന്ദര്യം കെടുത്താൻ ചിലർ ഉണ്ടാക്കുന്ന വിവാദമാണിതെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പ്രതികരിച്ചു. സമയം വൈകിയതിനാൽ പ്രസംഗിക്കുന്നില്ലെന്ന് ഷാഫി തന്നെയാണ് പറഞ്ഞതെന്നും പ്രവീൺ കുമാർ വിശദീകരിച്ചു. യാത്രയിൽ വിഭാഗീയതയില്ലെന്നും ജനങ്ങളുടെ തിക്കുംതിരക്കുമാണ് ഉള്ളതെന്നും കുറ്റ്യാടിക്കു ശേഷം വടകരയിൽ പുതുയുഗ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ ഷാഫി പറമ്പിൽ വിശദീകരിച്ചു. ഈ യാത്ര എവിടെയും വർഗീയതയോ വിഭാഗീയതയോ വിദ്വേഷമോ പ്രകടിപ്പിക്കുന്നില്ലെന്നും ആരെയും കുറ്റം പറയുന്ന യാത്രയല്ലെന്നും ഷാഫി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
JUST IN
51 SECONDS AGO വീടിനു മുകളിലെ ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടി; 12 വയസ്സുകാരി ഷോക്കേറ്റ് മരിച്ചു Latest News
11 MINUTES AGO രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; ‘കേരളം വിട്ടുപോകരുത്, 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം’ Latest News
12 MINUTES AGO സ്വർണമാല മോഷ്ടിച്ചു വിഴുങ്ങി, എനിമ നൽകിയെങ്കിലും ആഭരണം പുറത്തുവന്നില്ല; യുവതിക്ക് കാവലിരുന്ന് പൊലീസ് Latest News
VIEW MORE
English Summary:
Kozhikode witnessed a tussle between leaders at a Congress rally, with Shafi Parambil MP and DCC Secretary Pramod Kakkatil clashing over the order of speeches, leading to confusion and controversy.