search

‘ഇത് പറഞ്ഞ ആ മോൻ ഇല്ലേ എന്നാണ് ഉദ്ദേശിച്ചത്, അമ്മ സത്യം’; നെഞ്ചത്ത് കൈവച്ച് പറയാമെന്ന് സുരേഷ് ഗോപി

deltin33 9 hour(s) ago views 416
  



കൊല്ലം ∙ ‘മറ്റേ മോന്‍’ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നെഞ്ചത്ത് കൈവച്ച് പറയാം, ഞാൻ നിങ്ങളൊക്കെ വ്യാഖ്യാനിച്ച അതല്ല ഉദ്ദേശിച്ചത്. എനിക്ക് ആ സമയത്ത് അദ്ദേഹത്തിന്‍റെ പേര് എടുത്ത് പറയാൻ തോന്നിയില്ല. ഇത് പറഞ്ഞ ആ മോൻ ഇല്ലേ, എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. എന്‍റെ അമ്മ സത്യമെന്നും സുരേഷ് ഗോപി പറഞ്ഞു.  

  • Also Read ‘സുരേഷ് ഗോപി വിളിച്ചത് ‘പൊന്നു മോനെ’ എന്ന്; അദ്ദേഹം പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി’   


കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി ആവർത്തിച്ചു. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണം. ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും തിരഞ്ഞെടുപ്പ് ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

  • Also Read കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകൾ കുത്തിപ്പൊക്കി ‘ആമ’ ട്രോളുകൾ പ്രചരിക്കുന്നു   


ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയ വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തജനങ്ങളെ സംബന്ധിച്ച് കൊടിമരം പുനർനിർമാണം വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞു. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണം ഭീമയിൽ കൊണ്ട് കൊടുത്താണ് 24 കാരറ്റ് സ്വർണമാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.  
JUST IN


  • 4 MINUTES AGO   ‘ഇത് പറഞ്ഞ ആ മോൻ ഇല്ലേ എന്നാണ് ഉദ്ദേശിച്ചത്, അമ്മ സത്യം’; നെഞ്ചത്ത് കൈവച്ച് പറയാമെന്ന് സുരേഷ് ഗോപി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 7 MINUTES AGO   ബുമ്രയുടെ പന്തുകൊണ്ട് ഗ്രൗണ്ടിൽ കിടന്നു, യുവ ഓപ്പണർക്കു പരുക്ക്; മത്സരത്തലേന്ന് ഇന്ത്യയ്ക്കു തിരിച്ചടി Cricket
      

         
    •   
         
    •   
        
       

  • 1 HOUR 21 MINUTES AGO   ‘ഇനി പ്രതികരിക്കില്ല; അവർ തല്ലിയതിനേക്കാൾ വേദനിപ്പിച്ചത്...’: റോഡിൽ പരുക്കേറ്റയാളെ സഹായിക്കാൻ ചെന്നയാൾക്ക് ക്രൂര മർദനം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala to Get AIIMS, Suresh Gopi\“s Strong Advocacy for Alappuzha: Suresh Gopi clarifies his \“that son\“ remark, stating he did not intend the interpretation given by others and only meant \“that son\“ without naming him. He reiterates his commitment to bringing AIIMS to Kerala, advocating for Alappuzha or Thrissur if land is not provided in the former.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469968